2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ബൂസ്റ്റണില്‍ വാതകപൈപ്പ് ലൈനില്‍ സ്‌ഫോടന പരമ്പര; ആറ് പേര്‍ക്ക് പരുക്ക്

ബൂസ്റ്റണ്‍: അമേരിക്കയിലെ ബൂസ്റ്റണില്‍ വാതക പൈപ്പ് ലൈനില്‍ സ്‌ഫോടന പരമ്പര. എഴുപതോളം സ്‌ഫോടമുണ്ടായതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടനങ്ങളില്‍ ഒരു അഗ്‌നിരക്ഷാ സേനാംഗം അടക്കം ആറു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മിക്കവാറും സ്‌ഫോടനങ്ങളുണ്ടായത് വീടുകളിലാണ്. നൂറു കണക്കിന് പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്.

സ്‌ഫോടനങ്ങളെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ തീ പടര്‍ന്നുപിടിച്ചു. ആളുകളെ ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. നിരവധി കെട്ടിടങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. കുടുതല്‍ അപകടം ഒഴിവാക്കുന്നതിനായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വാതക വിതരണം നിര്‍ത്തുകയും ചെയ്തു.

കൊളംബിയ ഗ്യാസ് കമ്പനിയുടെ വാതക പൈപ്പ്‌ലൈനിലാണ് സ്‌ഫോടനങ്ങളുണ്ടായത്. 100 വീടുകളെങ്കിലും അഗ്‌നിക്കിരയായിട്ടുണ്ടെന്നാണ് കരുതുന്നത്. വാതക പൈപ്പ് ലൈനിലുണ്ടായ അമിത മര്‍ദ്ദമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. അട്ടിമറി സാധ്യതകളില്ലെന്ന് പൊലിസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.