
ഡമസ്കസ്: യു.എസ് ആക്രമണത്തെ ഫലപ്രദമായി ചെറുത്തെന്ന് സിറിയ. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങള്‍ വഴിക്കു വച്ചു തന്നെ തടഞ്ഞു. ആക്രമണത്തില്‍ മൂന്ന് സിവിലിയന്മാര്ക്ക് പരുക്കേറ്റെന്നും സിറിയ സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ശാസ്ത്ര കേന്ദത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ചില്ലറ നാശനഷ്ടങ്ങള്‍ മാത്രമാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഠന കേന്ദ്രവും ലബോറട്ടറികളുമുള്പെടുന്ന കെട്ടിടം തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.