2018 June 23 Saturday
സ്‌നേഹിക്കുവാന്‍ ത്യജിക്കുക തന്നെ വേണം. ഇത് ലോകത്തിന്റെ മൗലിക സത്യമാണ്
രവീന്ദ്രനാഥ് ടാഗോര്‍

റോങ് ബട്ടന്‍ വരുത്തിയ കെണി

വാഷിങ്ടണ്‍: യു.എസിന്റെ ഭാഗമായ ഹവായ് ദ്വീപുകാരെ സംബന്ധിച്ചിടത്തോളം ഇന്നലത്തെ പ്രഭാതം മരണഭീതിയുള്ളതായിരുന്നു. ഭീകനായ ബാലിസ്റ്റിക് മിസൈല്‍ ദ്വീപിനെ തകര്‍ക്കാന്‍ വരുന്നുവെന്നും, കരുതിയിരിക്കുക എന്നുമുള്ള മുന്നറിയിപ്പ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും വന്നതാണ് അമേരിക്കക്കാരെ ഭീതിയിലാഴ്ത്തിയത്.

ഹവായ്ക്ക് നേരെ മിസൈല്‍ എത്തുന്നുവെന്നും വേഗം ഷെല്‍ട്ടറില്‍ ഒളിക്കു ,ഇത് മോക് ഡ്രില്‍ അല്ല എന്ന രീതിയിലുള്ള മുന്നറിയിപ്പായിരുന്നു മന്ത്രാലയത്തില്‍ നിന്നും എത്തിയിരുന്നത്.ഇതോടെ ജീവന്‍ ഭയന്ന് ആളുകള്‍ കക്കൂസ് ടാങ്കില്‍ വരെ ഒളിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഒരു ഇന്റേണല്‍ ഡ്രില്ലിനിടെ ഹവായ്  എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ജീവമനക്കാരന്‍ അബദ്ധത്തില്‍ റോങ് ബട്ടന്‍  ഞെക്കിപ്പോയതിനെ തുടര്‍ന്നാണ് വ്യാജ മുന്നറിയിപ്പ് പടരാന്‍ ഇടയായെന്നത് പിന്നീട് സ്ഥിതീകരിക്കപ്പെട്ടു.

38 മിനുട്ടുകള്‍ക്ക് ശേഷം ഹവായിലെ എമര്‍ജന്‍സി മാനേജ്‌മെന്റ് ഓഫീസില്‍ നിന്നും ‘ നോ മിസൈല്‍ ത്രെട്ട് ടു ഹവായ് എന്ന് ട്വീറ്റ് ചെയ്തു. അധികം കഴിയാതെ ഹവായ് ഗവര്‍ണര്‍ ക്ഷമാപണം നടത്തികൊണ്ട് ട്വീറ്റ് ചെയ്തു. ഉത്തരകൊറിയയുടെ ഭീഷണിയെ തുടര്‍ന്നാണ് ഹവായിയില്‍ ഇങ്ങനൊരു അടിയന്തര സുരക്ഷ പ്രാപല്യത്തില്‍ കൊണ്ടു വന്നത്. ഏതെങ്കിലും അടിയന്തര ആക്രമണം ഉണ്ടായാല്‍ ജനങ്ങളെ അടിയന്തരമായി അറിയിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഈ പിഴവിനെ അതീവ ഗുരുതരമായാണ് കാണുന്നത് എന്ന് അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.