2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പുര കത്തുമ്പോഴും സെല്‍ഫി; സോഷ്യല്‍ മീഡിയ താരങ്ങളായി ചൈനീസ് ദമ്പതികള്‍

ബെയ്ജിങ്: പുരകത്തുമ്പോള്‍ ബീഡി കത്തിക്കുക എന്നൊരു നാട്ടു പറച്ചിലുണ്ട്. അതിനെ ഒന്നു മാറ്റിയെഴുതാം ഈ ന്യൂജെന്‍ കാലത്ത്. പുരകത്തുമ്പോള്‍ സെല്‍ഫിയെടുക്കുക. കത്തുന്ന പുരക്കു മുന്നില്‍ നിന്ന് സെല്‍ഫിയടുത്ത് താരങ്ങളായിരിക്കുകയാണ് ചൈനീസ് ദമ്പതികള്‍.

കത്തിക്കരിഞ്ഞ സ്വന്തം വീടിന് മുന്നില്‍ നിന്ന് ചൈനക്കാരനായ ഗുനാങ്‌സി സുവാങും പെണ്‍സുഹൃത്തും എടുത്ത സെല്‍ഫിയാണ് വൈറലാവുന്നത്.  ചൈനീസ് വാര്‍ത്ത എജന്‍സിയായ സിന്‍ഹയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബാത്‌റൂമില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് സുവാങ്ങിന് എന്തോ കത്തുന്നതായി അനുഭവപ്പെ
ട്ടത്. ഉടന്‍ തന്നെ അയാള്‍ പുറത്തിറങ്ങി.  നോക്കിയപ്പോള്‍ വീടിനുള്ളില്‍ തീപിടിച്ചിരിക്കുന്നു. ഉടന്‍ തന്നെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കാമുകിയെ വിളിച്ചുണര്‍ത്തി. അയല്‍ക്കാരുടെ സഹായത്തോടെ വെള്ളവും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് തീ കെടുത്തി.

ഇതിന് ശേഷമാണ് വീടിനുള്ളില്‍ നിന്നുള്ള ഇവരുടെ കിടിലന്‍ സെല്‍ഫികള്‍ പുറത്ത് വരുന്നത്. പുതുവല്‍സരാശംസകള്‍ നേര്‍ന്നുള്ള വീഡിയോയും ഇവര്‍ ഷൂട്ട് ചെയ്തിരുന്നു. ഇതും ഇപ്പോള്‍ സാമുഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.