2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ഇസ്‌റാഈല്‍ തടവറയിലെ അറുപതു ശതമാനം ഫലസ്തീന്‍ കുട്ടികളും നേരിടുന്നത് കൊടിയ പീഡനങ്ങള്‍

ജറൂസലം: ഇസ്‌റാഈല്‍ തടവറയില്‍ കഴിയുന്ന അറുപത് ശതമാനം ഫലസ്തീന്‍ കുട്ടികളും കൊടിയ പീഡനങ്ങള്‍ക്കിരയാവുന്നതായി റിപ്പോര്‍ട്ട്.

ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് ക്ലബിന്റേതാണ് (പിപിസി) റിപ്പോര്‍ട്ട്. കൊച്ചു കുട്ടികളോട് പോലും അതിക്രൂരമായാണ് ഇസ്‌റാഈല്‍ പെരുമാറുന്നത്. മാനസികമായും ശാരീരികമായും ഇവരെ പീഡിപ്പിക്കുകയാണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവരെ ചോദ്യം ചെയ്യുന്നതിനിടെ കുറ്റസമ്മതം നടത്താന്‍ വേണ്ടി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കുട്ടികളെ ഉറങ്ങാന്‍ പോലും അനുവദിക്കാതെയാണ് മര്‍ദനം. ഇവരെ മണിക്കൂറുകളോളമാണ് സൈന്യം ചോദ്യം ചെയ്യുന്നത്.  ഭക്ഷണമോ വെള്ളമോ നല്‍കാതെ ദിവസങ്ങളോളം പട്ടിണിക്കിടുന്ന രീതിയും ഉണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഫലസ്തീന്‍ ബാലനെ ഇസ്‌റാഈല്‍ പൊലിസ് അറസ്റ്റു ചെയ്തു കൊണ്ടു പോവുന്നു

തടവില്‍ കഴിയുന്ന മുസ്തഫ അല്‍ ബാദന്‍(17),ഫൈസല്‍ അല്‍ ഷഈര്‍ (16),അഹ്മദ് അല്‍ ഷലാല്‍ദ (15) എന്നിവരില്‍ നിന്നാണ് ജയിലിലെ കൊടും ക്രൂരതയുടെ വിവരങ്ങള്‍ പിപിസി സംഘടിപ്പിച്ചത്.

 6500 ഫലസ്തീനികള്‍ ഇസ്‌റാഈലില്‍ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് നിലവിലെ ഒൗദ്യോഗിക കണക്ക്. ഇതില്‍ 57 പേര്‍ സ്ത്രീകളും 350 പേര്‍ കുട്ടികളുമാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.