2018 December 17 Monday
ചെടിക്കു വെള്ളംപോലെ ആശയത്തിനു പ്രചാരണം ആവശ്യമാണ് ഇല്ലാത്ത പക്ഷം രണ്ടും കൊഴിഞ്ഞു നശിക്കും

എന്തിനാണ് വൃത്തികെട്ട നാട്ടുകാര്‍ യു.എസിലേക്ക് വരുന്നത്- കുടിയേറ്റക്കാര്‍ക്കെതിരെ വീണ്ടും ട്രംപ്

വാഷിങ്ടണ്‍: കുടിയേറ്റക്കാര്‍ക്കെതിരായ മോശം പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹെയ്തിക്കും സാല്‍വദോറിനും എതിരെയാണ് ട്രംപിന്റെ പരാമര്‍ശം.

ഈ വൃത്തിക്കെട്ട രാഷ്ട്രക്കാര്‍ എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നതെന്നാണ് ട്രംപ് ആക്ഷേപിച്ചു. യു.എസ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുമ്പാകെ കുടിയേറ്റത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു ഇത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. അമേരിക്കന്‍ ജനതയുടെ താല്‍പര്യമാണ് ട്രംപ് സംരക്ഷിക്കുന്നത്. പ്രസിഡന്റ് കുടിയേറ്റക്കാര്‍ക്ക് എതിരല്ല. രാജ്യത്തിന് സംഭാവന ചെയ്യുന്നവരെ ട്രംപ് സ്വാഗതം ചെയ്യുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

എന്നാല്‍, വിവാദത്തോട് ട്രംപ് നേരിട്ട് പ്രതികരിച്ചിട്ടില്ല. പ്രസിഡന്റായി ചുമതലയേറ്റത് മുതല്‍ ട്രംപിന്റെ പല പ്രസ്താവനകളും വിവാദമായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.