2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

തായ് ഗുഹയില്‍ രക്ഷാദൗത്യത്തില്‍ ഇന്ത്യന്‍ സാങ്കേതിക വിദഗ്ധരുടെ സംഘവും

ബാങ്കോക്ക്: ലോകം മുഴുവന്‍ കയ്യടിച്ച തായ് ഗുഹയിലെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഇന്ത്യക്കും അഭിമാനിക്കാം. ഈ ചരിത്രദൗത്യത്തില്‍ പങ്കാളികളായി ഇവിടെ നിന്നുമുണ്ടായിരുന്നു ഒരു കൊച്ചു സംഘം. ഗുഹയില്‍ വെള്ളം പുറത്തേക്ക് പമ്പു ചെയ്തിരുന്ന സംഘത്തിലായിരുന്നു ഇന്ത്യന്‍ സാന്നിധ്യം.

പൂനെ ആസ്ഥാനമായുള്ള വാട്ടര്‍ പമ്പ് കമ്പനിയായ കിര്‍ലോസ്‌ക്കറുടെ സാങ്കേതിക വിദഗ്ധരാണ് രക്ഷാദൗത്യത്തില്‍ പങ്കാളികളായത്. തായ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യ, തായ്‌ലാന്‍ഡ്, യു.കെ എന്നിവിടങ്ങളിലുള്ള പ്രതിനിധികളാണ് ഇവിടെ എത്തിയത്. മഹാരാഷ്ട്രയിലെ കിര്‍ലോസ്‌ക്കര്‍വാട് പ്ലാന്റില്‍ നിന്നുള്ള അതിനൂതനമായ ഡിവാട്ടറിങ്ങ് പമ്പുകളും വിമാന മാര്‍ഗം വഴി ഇവിടെ എത്തിച്ചതായി അധികൃതര്‍ പറഞ്ഞു.

ഇന്നലെയാണ് മുഴുവന്‍ പേരെയു ഗുഹയില്‍ നിന്ന് പുറത്തെത്തിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.