2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

അഫ്ഗാനില്‍ താലിബാന്‍ ആക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കാബൂള്‍: വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെ അഫ്ഗാനില്‍ വീണ്ടും താലിബാന്‍ ആക്രമണം. അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ  ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അര്‍ഗന്ദബ് ജില്ലയിലെ സെക്യൂരിറ്റി ചെക് പോയിന്റിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

കഴിഞ്ഞദിവസമാണ് താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഔദ്യോഗികമായി നിരുപാധിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു താലിബാന്‍ പ്രഖ്യാപനം. പെരുന്നാള്‍ പ്രമാണിച്ച് മൂന്നു ദിവസത്തേക്ക് ആക്രമണം നിര്‍ത്തുകയാണെന്നാണ് താലിബാന്‍ അറിയിച്ചിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.