2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

യു.കെയില്‍ വീണ്ടും വംശീയാതിക്രമം; തലപ്പാവഴിക്കാന്‍ വിസമ്മതിച്ച സിക്ക് വിദ്യാര്‍ഥിയെ വലിച്ചിഴച്ചു

ലണ്ടന്‍: ഇന്ത്യക്കാര്‍ക്കു നേരയെുള്ള വംശവെറി യു.കെയിലും. ഒരു സിക്ക് വിദ്യാര്‍ഥിക്കു നേരെയായായിരുന്നു അതിക്രമം. തലപ്പാവഴിക്കാന്‍ വിസമ്മതിച്ച ഇയാളെ ഒരു നൈറ്റ് ക്ലബ്ബില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു. ക്ലബ് ജോലിക്കാരനാണ് ഇയാളെ വലിച്ചിഴച്ചത്.

അമൃക് സിങ്(22) ആണ് വംശീയാതിക്രമത്തിന് ഇരയായത്. തലപ്പാവഴിക്കാന്‍ ആവശ്യപ്പെട്ട ക്ലബ് ജോലിക്കാരനോട് അത് തന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് അമൃക് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ അപേക്ഷകളെല്ലാം അയാള്‍ അവഗണിച്ചെന്ന് ഫേസ് ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ അമൃക് പറയുന്നു.

നേരത്തെ സിക്ക് പരിസ്ഥിതി പ്രവര്‍ത്തകനു നേരെയും ഇത്തരത്തില്‍ അതിക്രമം ഉണ്ടായിരുന്നു. മുസ്‌ലിങ്ങള്‍ തിരിച്ചു പോവണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.