2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

പാരിസില്‍ കത്തിയാക്രമണം; വിനോദ സഞ്ചാരി അടക്കം ഏഴുപേര്‍ക്ക് പരുക്ക്

പാരിസ്: ഫ്രാന്‍സിലെ പാരിസില്‍ അഫ്ഗാന്‍ പൗരന്‍ ഏഴു പേരെ കുത്തിപ്പരുക്കേല്‍പിച്ചു. പരുക്കേറ്റവരില്‍ ബ്രിട്ടീഷ് വിനോദ സഞ്ചാരിയും ഉള്‍പെടുന്നു. നാലു പേരുടെ നില ഗുരുതരമാണ്. പ്രകോപനമില്ലാത്തെ ആക്രമണം നടത്തിയ അഫ്ഗാന്‍ പൗരന്‍ പിടിയിലായി.

പാരിസിലെ വടക്ക് കിഴക്കന്‍ പ്രദേശത്തെ കനാലിന്റെ തീരത്ത് പ്രാദേശിക സമയം രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കത്തിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത്. ദണ്ഡ് വീശി പിന്തുടര്‍ന്ന് അക്രമി കത്തി കൊണ്ട് ആളുകളെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.