2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

‘സുവര്‍ഗത്തോപ്പില്‍ കണ്ടുമുട്ടാം’- ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് യാത്രാമൊഴിയേകി ഗസ

ജറൂസലം: ഇസ്‌റാഈല്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട 23കാരി ഇനാസ് അബൂകുമാഷിനും മകള്‍ ഒന്നരവയസ്സുകാരി ബയാനിനും ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നു ഗര്‍ഭിണിയായ ഇനാസിനും മകള്‍ക്കും വേണ്ടി അവിടെ  പ്രര്‍ഥനകള്‍ ഉയര്‍ന്നത്.

ബയാന്റെ കളിപ്പാട്ടങ്ങള്‍

ഫലസ്തീനില്‍നിന്നുള്ള റോക്കറ്റാക്രമണത്തിനു തിരിച്ചടിയെന്നു പറഞ്ഞാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സൈന്യം ഗസ്സ മുനമ്പില്‍ ഷെല്ലാക്രമണം നടത്തിയത്. 140ലേറെ തവണ ഗസ്സക്കു നേരെ വ്യോമാക്രമണമുണ്ടായി.

വീടിന്റെ ഉള്‍വശം

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ആക്രമണമെന്ന് ഇനാസിന്റെ അയല്‍ക്കാര്‍ പറയുന്നു. സ്‌ഫോടന ശബ്ദം കേട്ടപ്പോളഅ# തന്നെ അവരുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായതെന്നു മനസ്സിലായിരുന്നു. ഉടന്‍ തന്നെ അവിടേക്കോടിയെത്തി. വീടിന്റെ മുന്‍ഭാഗം ഒന്നായി തകര്‍ന്നിരുന്നു- അവര്‍ പറഞ്ഞു. ലിവിങ് റൂമിലാണ് ഇനാസിനേയും മകളേയും കണ്ടത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് എത്തുമ്പോഴേക്കും ശരീരഭാഗങ്ങള്‍ ഓരോന്നായി പെറുക്കിക്കൂട്ടി- ഞെട്ടല്‍ മാറാതെ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇനാസിന്റെ സഹോദരി

ഇവരെ കൂടാതെ ഒരാള്‍ കൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നിരവധിയാളുകള്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.