2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

സിറിയക്കു നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഒമ്പതു സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

നീക്കം പരാജയപ്പെടുത്തിയെന്ന് സിറിയ

ഡമസ്‌കസ്: സിറിയക്കു നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം. ലസ്ഥാന നഗരിയായ ഡമസ്‌കസിലെ സൈനിക കേന്ദ്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇസ്‌റ3ഈല്‍ ശ്രമം പരാജപ്പെടുത്തിയതായി സിറിയയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘സന’ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ കിസ്‌വ ജില്ലയ്‌ക്കെതിരെ എത്തിയ മിസൈലുകളാണു പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് സിറിയന്‍ സൈന്യം പരാജയപ്പെടുത്തിയത്.

സംഭവത്തില്‍ ഇസ്‌റാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സിറിയയിലെ ഇറാന്റെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുമെന്നു ഇസ്‌റാഈല്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഏഴു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചുവരുന്നത്.

ഇറാനുമായുള്ള ആണവകരാരില്‍ നിന്നു യുഎസ് പിന്മാറുകയാണെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇറാനു മേല്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കും. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കു മേലും ഈ ഉപരോധം ഉണ്ടാകുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.