2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

പത്തു വര്‍ഷത്തിനുള്ളില്‍ വരുന്നത് പ്രവചാനാതീത ദുരന്തം- കാര്‍ബണ്‍ വ്യാപനത്തിന്റെ ഭീകരത ഓര്‍മിപ്പിച്ച് യു.എന്‍

ന്യൂയോര്‍ക്ക്: അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ലോകത്തെ കാത്തിരിക്കുന്നത് പ്രവചനാതീത ദുരന്തമെന്ന് യു.എന്‍ മുന്നറിയിപ്പ്.
കാര്‍ബണ്‍ വ്യാപനത്തില്‍ കുറവു വരുത്തിയില്ലെങ്കില്‍ ലോകത്ത് പ്രവചനാതീതമായ കാലാവസ്ഥാ മാറ്റങ്ങളുണ്ടാകുമെന്ന് യു എന്നിന്റെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഫോര്‍ ക്ലൈമേറ്റ് ചേഞ്ച് (ഐ.പി.സി.സി) റിപ്പോര്‍ട്ട മുന്നറിയിപ്പു നല്‍കുന്നു. ശരാശരി അന്തരീക്ഷ താപനില 1.5 ഡിഗ്രീ സെല്‍ഷ്യല്‍സില്‍ കൂടുതലായാല്‍ ഇതിന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതരം മാറ്റമാണ് ലോകത്തുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആഗോളതാപനത്തിന്റെ ദുരന്തങ്ങള്‍ നമ്മള്‍ പ്രതീക്ഷിച്ചതിലും നേരത്തെ നമ്മെ ആക്രമിക്കാന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഭൂമിയുടെ താപനില ഒരു ഡിഗ്രി വര്‍ധിച്ചാല്‍ ഭീകരമായ കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തിനെയും വരള്‍ച്ചയേയുമൊക്കെ കെട്ടഴിച്ചുവിടുന്നതിന് തുല്യമാണ്. അത് മൂന്നു ഡിഗ്രിയോ നാലു ഡിഗ്രിയോ ആയാല്‍ പിന്നീട് നിയന്ത്രിക്കാനാകില്ല. നിലവിലെ രീതിയില്‍ മുന്നോട്ടുപോയാല്‍ ശരാശരി ഊഷ്മാവ് 1.5 ഡിഗ്രീ സെല്‍ഷ്യല്‍സ് എന്ന പരിധി 2030 മുമ്പുതന്നെ മറികടക്കും.

കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗ്രഹ വാതകങ്ങളുടെ പുറംതള്ളല്‍ ഗണ്യമായി കുറച്ചാല്‍ പോലും ശരാശരി ഉഷ്മാവ് 1.5 ഡിഗ്രിയില്‍ നിന്ന് കൂടുന്നത് തടയാന്‍ 50 ശതമാനം സാധ്യത മാത്രമേയുള്ളു. അതിനാല്‍ അടുത്ത കുറച്ചുവര്‍ഷങ്ങള്‍ മനുഷ്യ ചരിത്രത്തിലെ നിര്‍ണായക കാലഘട്ടമാണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ മുന്നറിയിപ്പ് നല്‍കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.