2018 May 18 Friday
അസൂയാര്‍ഹരായി രണ്ടുപേരേയുള്ളൂ. വിദ്യ നേടിയ ശേഷം അത് പഠിപ്പിക്കുകയും അതുകൊണ്ട് നീതി കല്‍പ്പിക്കുകയും ചെയ്യുന്നവന്‍. പിന്നെ ധനം നേടിയ ശേഷം അത് ഇലാഹി മാര്‍ഗത്തില്‍ ചെലവഴിക്കുന്നവന്‍.
-മുഹമ്മദ് നബി (സ)

ഇന്ത്യന്‍ ഡ്രോണ്‍ വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നതായി ചൈന

ബെയ്ജിങ്: ഇന്ത്യയുടെ ആളില്ലാ വിമാനം (ഡ്രോണ്‍) വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നതായി ചൈന. ഈ ഡ്രോണ്‍ പിന്നീട് തകര്‍ത്തതായും ചൈനീസ് സൈനിക വക്താവിനെ ഉദ്ധരിച്ച് ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ടുചെയ്തു.

ചൈനയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്നതാണ് ഇന്ത്യയുടെ നീക്കമെന്നും ഇതിലുള്ള അതൃപ്തിയും പ്രതിഷേധവും അറിയിക്കുന്നതായും ചൈനയുടെ സൈനിക വക്താവ് ഴാങ് ഷുയ്‌ലി പറഞ്ഞു. എന്നാല്‍ എപ്പോള്‍ എവിടെവെച്ചാണ് അതിര്‍ത്തി ലംഘനമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ദോക്‌ലാമില്‍ ചൈന റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ കുറഞ്ഞു വരുന്നതിനിടെയാണിത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.