2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

വിശ്വസിക്കാന്‍ കൊള്ളാത്തവരുമായി ചര്‍ച്ചക്കില്ല- യു.എസിനെതിരെ ആഞ്ഞടിച്ച് ഇറാന്‍

ടെഹ്‌റാന്‍: യു.എസുമായി ചര്‍ച്ചക്കില്ലെന്ന തീരുമാനം ശക്തമായി പ്രഖ്യാപിച്ച് ഇറാന്‍ വീണ്ടും. അതി രൂക്ഷമായാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഒരു അഭിമുഖത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. വിശ്വസിക്കാന്‍ കൊള്ളാത്തവരുമായ ഒരു ചര്‍ച്ചക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആണവ നിരായുധീകരണ വിഷയത്തില്‍ ഉപരോധം നടപ്പാക്കാനിരിക്കെയാണ് അദ്ദേഹം അമേരിക്കക്കെതിരെ ആഞ്ഞടിച്ചത്.

‘കഠാര കുത്തിയിറക്കി, അത് ശരീരത്തില്‍ നിന്ന് മാറ്റാതെ വച്ചയാളുമായി ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കരുത്’- റൂഹാനി പറഞ്ഞു. വിശ്വാസ്യതയുണ്ടെങ്കില്‍ തങ്ങള്‍ക്ക് ചര്‍ച്ചക്ക് തയ്യാറാവുമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നയതന്ത്ര നീക്കത്തിനും ചര്‍ച്ചക്കും ഇറാന്‍ തയാറാണ്. എന്നാല്‍ ഉപരോധത്തിലിരിക്കുവോളം കാലം ചര്‍ച്ചകള്‍ നടക്കില്ല. ചര്‍ച്ചക്ക് ആത്മാര്‍ഥത ഉണ്ടായിരിക്കണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നേരിട്ടുള്ള ചര്‍ച്ചക്കാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നത്. ഇത് ഇറാനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരായ ഉപരോധം ഇന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഊര്‍ജ്ജേതര ഇടപാടുകളുടെ മേലുള്ള ഉപരോധമാണ് അന്ന് ആരംഭിക്കുന്നത്. ഊര്‍ജ്ജരംഗത്തെ ഉപരോധം നവംബര്‍ നാലിന് ആരംഭിക്കും. കഴിഞ്ഞ മെയിലാണ് ഇറാനുമായി 2015ല്‍ ഒപ്പു വച്ച ആണവകരാറില്‍ നിന്ന് പിന്‍വാങ്ങുന്നതായി ട്രംപ് പ്രഖ്യാപിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.