2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

കാനഡയില്‍ ഹോക്കി ടീമിന്റെ വാഹനം അപകടത്തില്‍ പെട്ടു 14 മരണം

ടൊറന്റോ: കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 14 താരങ്ങള്‍ മരിച്ചു.വെള്ളിയാഴ്ച വൈകുന്നേരം ടിസ്‌ഡേലിന് സമീപമാണ് അപകടമുണ്ടായത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായുള്ള യാത്രക്കിടെയായിരുന്നു അപകടം.

ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തില്‍ പെട്ടത്. 28 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.