2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ട്രംപ് അസന്മാര്‍ഗി, സ്വേഛാധിപതി – ഗുരുതര ആരോപണങ്ങളുമായി വൈറ്റ് ഹൗസ് ജീവനക്കാരന്‍

വാഷിങ്ടണ്‍:  യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി വൈറ്റ്‌ഹൌസ് ജീവനക്കാരന്‍. ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിലാണ് ആരോപണം.

സ്വേച്ഛാധിപതിയെ പോലെയാണ് ട്രംപ് പെരുമാറുന്നതെന്ന് ഇയാള്‍ ആരോപിക്കുന്നു. അസാന്മാര്‍ഗിയായ പ്രസിഡന്റ് ആണ് ഡൊണാള്‍ഡ് ട്രംപെന്നും ജീവനക്കാരന്‍ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. തെറ്റായ അജണ്ടയും പ്രവണതകളും ആണ് ട്രംപിനുള്ളത്. ഇതിനെ പ്രതിരോധിച്ചാണ് ജോലി ചെയ്യുന്നത്. ട്രംപിനെതിരെ ഒരു കൂട്ടം ഭരണസമിതിയംഗങ്ങള്‍ വൈറ്റ് ഹൗസിനകത്ത് പ്രതിഷേധം തുടങ്ങിയിട്ടുണ്ടെന്നും ഇദ്ദേഹം ആരോപിക്കുന്നു.

അതേസമയം പത്രം വ്യാജമെന്നും ജീവനക്കാരന്‍ ചങ്കൂറ്റമില്ലാത്ത ഭീരു ആണെന്നുമാണ് ട്രംപ് ട്വിറ്ററില്‍ പ്രതികരിച്ചത്. ഇത്തരക്കാര്‍ പുറത്ത് പോകുന്നതാണ് ഭരണസമിതിക്ക് അനുയോജ്യമെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ബോബ് വുഡ്‌വേഡിന്റെ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിറങ്ങിയതിന് തൊട്ട് പിന്നാലെയാണ് വൈറ്റ് ഹൗസ് ജീവനക്കാരന്റെ ലേഖനം പുറത്തുവരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.