2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവ്

സോള്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവ്. കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. അവര്‍ക്ക് 16 മില്യണ്‍ ഡോളര്‍ പിഴയും ഏര്‍പെടുത്തിയിട്ടുണ്ട്.   

അനധികൃത സ്വത്ത് സമ്പാദനത്തിനും ഔദ്യോഗിക രേഖകള്‍ പരിശോധിക്കാനും ബാല്യകാലസഖിയെ സഹായിച്ചെന്നാണ് പ്രസിഡന്റിനെതിരായ പ്രധാന ആരോപണം. പ്രസിഡന്റ് രാജിവെക്കണം എന്നാവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടന്നിരുന്നത്. പിന്നീട് അവരെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കുകയായിരുന്നു.

ദക്ഷിണകൊറിയയുടെ പ്രഥമ വനിതാ പ്രസിഡന്റാണു പാര്‍ക് ഗ്യൂന്‍ഹൈ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.