2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ഏഴുവയസ്സുകാരന്‍ കോടിപതി; യുട്യൂബിലെ സമ്പന്നനായി റയാന്‍

ന്യൂയോര്‍ക്ക്: ചുമ്മാ കുട്ടിപ്പാട്ടുകളും ഗെയിമുകളുമായി കറങ്ങുന്ന പ്രായത്തില്‍ യു.എസ്സില്‍ നിന്നുള്ള ഏഴുവയസ്സുകാരന്‍ ഈ വര്‍ഷം മാത്രം യുട്യൂബില്‍ നിന്ന് സമ്പാദിച്ചത് 2 മില്യന്‍ യുഎസ് ഡോളര്‍. അതായത് 155 കോടി രൂപ. ഫോര്‍ബ്‌സ് പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാര്‍സ് 2018’ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് റയാന്‍.

‘റയാന്‍സ് ടോയ്‌സ് റിവ്യൂ’ എന്ന യൂട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ചിരപരിചിതനാണ് റയാന്‍. പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളും മറ്റു കളിക്കോപ്പുകളുമാണ് റയാന്റെ ഇഷ്ടമേഖല. യൂട്യൂബില്‍ ഇന്നു സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന ‘അണ്‍ബോക്‌സിങ്’ വിഡിയോകളുടെ കുട്ടിപ്പതിപ്പ്.

ഒരു കളിപ്പാട്ടത്തിന്റെ ഗുണഗണങ്ങളും പോരായ്മകളും കുട്ടിത്തം വിടാത്ത ഭാഷയില്‍ റയാന്‍ വിശദീകരിക്കും. ഒട്ടേറെ പ്രേക്ഷകരുള്ള ചാനലിലെ വിഡിയോകളില്‍ റയാന്റെ ഇരട്ടസഹോദരിമാരും രക്ഷിതാക്കളും ചിലപ്പോള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ഹോളിവുഡ് നടന്‍ ജെയ്ക് പോളാണു പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.