2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

വെനിസ്വേലന്‍ പ്രസിഡന്റിന് നേരെ വധശ്രമം; പിന്നില്‍ കൊളംബിയയെന്ന്

കറാക്കാസ്: സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ആക്രമണത്തില്‍ നിന്ന് വെനസ്വേലന്‍ പ്രസിഡന്റ് തലനാരിഴക്ക് രക്ഷപ്പെട്ടു. കറാക്കസില്‍ വെനസ്വേലന്‍ ആര്‍മിയുടെ 81ാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മഡുറോക്ക് നേരെ ആക്രമണമുണ്ടായത്. പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു.

സംഭവത്തില്‍ ഏഴ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ പ്രസിഡന്റ് സംസാരിക്കുന്ന സ്റ്റാന്‍ഡിനടുത്ത് എത്തിയെന്നും വാര്‍ത്തവിനിമയ വകുപ്പ് മന്ത്രി വ്യക്തമാക്കി.രാജ്യത്തെ വലതുപക്ഷ സംഘടനകളോ കൊളംബിയയോ ആണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.