2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഫലസ്തീന്‍ യുവാവിനെ ഇസ്‌റാഈല്‍ സൈന്യം വെടിവച്ചു കൊന്നു

ഗസ്സ: ഫലസ്തീന്‍ യുവാവിനെ ഇസ്‌റാഈല്‍ സൈന്യം വെടിവച്ചു കൊന്നു. സൈനികനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്നെരോപിച്ചാണ് 28കാരനായ അബ്ദുല്‍ ഫത്താഹ് അല്‍ ജബ്ബാരിയെ വെടിവച്ചു കൊന്നത്.

കിര്‍യത്ത് അര്‍ബയിലെ ഇസ്‌റാഈല്‍ അനധികൃത കുടിയേറ്റ കേന്ദ്രത്തിനു സമീപം വച്ചായിരുന്നു സൈന്യത്തിന്റെ ആക്രമണം. നൂറോളം കുടിയേറ്റഭവനങ്ങളാണിവിടെ ഉള്ളത്. കനത്ത സൈനിക സുരക്ഷയിലാണ് ഇവര്‍ ഇവിടെ താമസിക്കുന്നത്. നൂറുകണക്കിന് ഫലസ്തീനികളും ഇവിടെ താമസിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.