2018 July 04 Wednesday
സങ്കല്പങ്ങള്‍ ത്യജിക്കാത്ത ഒരാളും യോഗിയായി മാറുന്നില്ല
- ഭഗവദ്ഗീത

 പ്രതിഷേധക്കടല്‍ തീര്‍ത്ത് ഫലസ്തീന്‍ വനിതകള്‍; മാര്‍ച്ചിനു നേരെ വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍

  • നിരവധിയാളുകള്‍ക്ക് പരുക്ക്

  •  മാര്‍ച്ചിന് നേതൃത്വം നല്‍കിയത് വനിതകള്‍

ഗസ: ഒരു വെടിയുണ്ടക്കും തകര്‍ക്കാനാവുന്നതായിരുന്നില്ല ആ വീര്യം. നാടിനായുള്ള പോരാട്ട വേദിയിലേക്ക് മക്കളെ അണിയിച്ചൊരുക്കി പറഞ്ഞയച്ചിരുന്ന ഗസയിലെ പെണ്‍കരുത്ത് ഇത്തവണ അവര്‍ തന്നെ നേരിട്ടെത്തുകയായിരുന്ന പ്രതിഷേധക്കടലായി. ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുത്ത മാര്‍ച്ചിന് വനിതകളാണ് നേതൃത്വം നല്‍കിയത്. ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയുണ്ടകളെ വകരവെക്കാതെ മുന്നേറുക തന്നെയായിരുന്നു അവര്‍.

മാര്‍ച്ചിനു നേരെ ഇസ്‌റാഈല്‍ വെടിവയ്പില്‍ 134 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. വെടിവയ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റതായി ഗസ ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. മാര്‍ച്ച് മുപ്പതു മുതല്‍ ഇസ്‌റാഈല്‍ ഗസ്സ അതിര്‍ത്തിയില്‍ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ ആരംഭിച്ച ശേഷം ആദ്യമായാണ് വനിതകള്‍ ഒരു പ്രതിഷേധം സംഘടിപ്പിക്കുന്നത്. അതിര്‍ത്തി വെടിവയ്പില്‍ കൊല്ലപ്പെട്ട പതിനാലുകാരി വസലിന്റെ ഉമ്മ ഉള്‍പെടെയുള്ള രക്തസാക്ഷികളുടെ ബന്ധുക്കളും മാര്‍ച്ചില്‍ പങ്കെടുത്തു.

എല്ലാ വെള്ളിയാഴ്ചയുമാണ് ഫലസ്തീനികള്‍ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ നടത്തിവരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.