2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

യു.എസ്- ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരാമം; അധിക ഇറക്കുമതി തീരുവ വേണ്ടെന്ന് ധാരണ

വാഷിങ്ടണ്‍: വ്യാപാര യുദ്ധത്തിന് താല്‍കാലികമായി അറുതി വരുത്താന്‍ യു.എസ്- ചൈന ധാരണ. ഇരു രാജ്യങ്ങളും ഉല്‍പന്നങ്ങള്‍ക്ക് പുതുതായി ഇറക്കുമതി തീരുവ ചുമത്തില്ലെന്ന് അറിയിച്ചു.
ജി 20 രാജ്യങ്ങളുടെ ഉച്ചകോടിക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് ഭരണാധികാരി ഷീ ജിങ് പിങ്ങും വ്യാപാര യുദ്ധത്തിന് താല്‍കാലിക വിരാമമിടുമെന്ന് അറിയിച്ചത്.

90 ദിവസത്തേക്കായിരിക്കും അമേരിക്കയും ചൈനയും പുതിയ ഇറക്കുമതി തീരുവ ചുമത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക. അതിനുള്ളില്‍ പ്രശ്‌നം ചര്‍ച്ചയിലുടെ പരിഹരിക്കാനാണ് നീക്കം. ഇതോടെ ആഗോള വ്യാപാരരംഗത്തെ പ്രതിസന്ധിക്ക് താല്‍കാലിക വിരാമമായി.

നേരത്തെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ജനുവരി മുതല്‍ പുതിയ തീരുവ ചുമത്താനായിരുന്നു നീക്കം. പുതിയ സാഹചര്യത്തില്‍ അധിക തീരുവ ഇപ്പോള്‍ ചുമത്തില്ലെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.