2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വര്‍ക്ക് ഫ്രം ഹോം: ഉപേക്ഷിക്കേണ്ട 10 കാര്യങ്ങള്‍

 

കൊവിഡ്-19 പടരുന്ന പശ്ചാത്തലത്തില്‍ മിക്ക കമ്പനികളും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം അഥവാ വീട്ടിലിരുന്ന് ജോലി ചെയ്യുക എന്ന ഒരു ഒപ്ഷന്‍ ആണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ദുരിതകാലത്ത് കമ്പനിക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് വര്‍ക്ക് ഫ്രം ഹോം സംവിധാനം. എന്നാല്‍ ഓഫിസിലിരുന്ന് ജോലി ചെയ്താല്‍ കിട്ടുന്ന ഉല്‍പാദനക്ഷമത വീട്ടിലിരുത്തി ചെയ്താല്‍ കിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഉപേക്ഷിക്കേണ്ട 10 കാര്യങ്ങളറിയാം…

1. ധരിക്കുന്ന വസ്ത്രങ്ങള്‍

ജോലി ചെയ്യുമ്പോള്‍ ഫോര്‍മല്‍/ഓഫിസ് വസ്ത്രങ്ങള്‍ ഒഴിവാക്കിയാല്‍ നാം വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെങ്കിലും തുടര്‍ച്ചയായി വര്‍ക്ക് ചെയ്യുന്നതില്‍ അലസത വരാനിടയുണ്ട്. ഷോര്‍ട്‌സ്, പൈജാമ പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്.

2. കിടക്കയിലോ കട്ടിലിലോ ഇരുന്ന് ജോലി ചെയ്യല്‍

കസേര ഒഴിവാക്കി കിടക്കയോ കട്ടിലോ തെരഞ്ഞെടുക്കുകയാണ് വീടുകളില്‍ ജോലി ചെയ്യുമ്പോള്‍ പലരും ചെയ്യാറ്. ജോലിയിലുള്ള നമ്മുടെ കഴിവും പ്രാപ്തിയും ഇത് ഇല്ലാതാക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കിടക്ക, സോഫ പോലുള്ളതില്‍ ഇരുന്ന് വര്‍ക്ക് ചെയ്യുമ്പോള്‍ മടി പിടിക്കാനുള്ള സാധ്യത ഏറെയാണ്. ആ ചുറ്റുപാട് ഉറക്കിലേക്കും നയിക്കും.

3. ജോലിക്കൊപ്പം വീട്ടുജോലിയും

ജോലിയിലും വീട്ടുജോലിയിലും രണ്ടു രംഗത്തും ഒരേസമയം പ്രവര്‍ത്തിക്കുകയെന്ന ‘പ്രതിഭാസ’വും ഉണ്ടാവാന്‍ ഇടയുണ്ട്. ജോലിയിലെ നമ്മുടെ ശ്രദ്ധയെ ഇത് നശിപ്പിക്കും. കൃത്യ സമയത്ത് തന്നെ ജോലി പൂര്‍ത്തീകരിക്കാന്‍ സാധ്യമാകാതെയും വരും.

4. ഇടയ്‌ക്കൊരു കുളി

ജോലി സ്ഥലത്ത് പതിവില്ലാത്തത് വീട്ടിലിരുന്ന് ചെയ്യുമ്പോഴും വേണ്ട. ഇടവേളകള്‍ക്കിടയില്‍ കുളിയും ബ്രേക്ക് ഫാസ്റ്റും വേണ്ട. മടിയുണ്ടാക്കുക മാത്രമല്ല സമയവും നഷ്ടമാക്കും

5. ഇരുണ്ട മുറിയിലെ ജോലി

ഇരുട്ടുള്ള മുറി ജോലിക്കായി തെരഞ്ഞെടുക്കരുത്. പകലിനെ പോലും ഇത് രാത്രിയാക്കും. രാത്രിയുടെ ശീലം ഉറക്കവും. മുറിയില്‍ മതിയായ വെളിച്ചമുണ്ടെന്ന് ഉറപ്പ് വരുത്തുക.

6. To-DO ലിസ്റ്റ് ഇല്ല

ഓരോ ദിവസവും/ആഴ്ചയും ചെയ്യണ്ട ടാസ്‌കുകള്‍ കൃത്യമായി ഷെഡ്യൂള്‍ ചെയ്തിരിക്കണം. വീട്ടിലിരിക്കുമ്പോള്‍ പലപ്പോഴും ഇത് സംഭവിക്കുന്നില്ല. സമയബന്ധിതമായി ജോലി തീര്‍ക്കുന്നതിന് ഇത് തടസ്സമാവും.

7. ജോലിക്കൊപ്പമുള്ള തീറ്റയും കൊറിക്കലും

വീട്ടില്‍ വച്ചുള്ള ജോലിയാവുമ്പോള്‍ ആരോഗ്യം നന്നാക്കാനുള്ള ‘കൊറിക്കലുകള്‍’ ഉണ്ടാവാം. ഇതിലൂടെ കലോറികള്‍ ഒന്നും ലഭിക്കില്ല എന്നു മാത്രമല്ല, ആരോഗ്യത്തെ നശിപ്പിക്കും എന്നാണ് പഠനം.

8. സമയ ക്രമീകരണം

കൃത്യസമയത്ത് ജോലി തുടങ്ങാതിരിക്കുക, തീരെ വിശ്രമിക്കാതിരിക്കുക/അധികം വിശ്രമിക്കുക ഇവയില്‍ ഒരല്‍പ്പം സമയ ക്രമീകരണമാവാം. ജോലിക്കാവശ്യമായ സമയം നേരെത്തെ ഒരുക്കാം. ആവശ്യത്തിന് ഇടവേളകളും ആവാം.

9. വെളിച്ചവും വായുവും

നമ്മുടെ ശരീരത്തിന് വായുവും വെളിച്ചവും അത്യാവശ്യമാണ്. ‘വര്‍ക്ക് ഫ്രം ഹോം’ ആകുമ്പോള്‍ വായുവും വെളിച്ചവും ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുക്കാം. അലസതയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും നീങ്ങാന്‍ സഹായകമാവും.

10. ജോലിക്കിടയിലെ കുടുംബക്കളി

വീട്ടിലിരിക്കുമ്പോള്‍ കുടുംബത്തിനൊപ്പം നില്‍ക്കാമെന്ന സൗകര്യമുണ്ട്. അത് മുതലെടുത്ത് കുടുംബത്തിനൊപ്പമുള്ള സമ്പര്‍ക്കം ജോലിക്കിടയിലും വന്നാല്‍ ജോലിയെ ബാധിക്കും. കുട്ടികളില്‍ നിന്നും മറ്റ് അംഗങ്ങളില്‍ നിന്നും ഒഴിഞ്ഞ ഒരു മുറി തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.