2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പൊറുക്കാം, മറക്കില്ല

മുബശ്ശിര്‍ ഓ.പി

 

വാക്കുകള്‍ വളരെ
സൂക്ഷിച്ചു
മാത്രം
ഉപയോഗിക്കുക
കാരണം അത്
കേട്ടയാള്‍ക്ക്
പൊറുക്കാന്‍
മാത്രമേ സാധിക്കൂ..,
അത് മറക്കാന്‍
സാധിക്കില്ല….
‘കൊടികള്‍ക്ക്
മാത്രമാണ് നിറം മാറ്റം..
കിനിയുന്ന ചോരയ്‌ക്കെപ്പോഴും
നിറം ചുവപ്പ് തന്നെ.’
പറയുന്നത് മുഴുവന്‍
അറിയുന്നത് നല്ലതാണ്…
പക്ഷെ, അറിയുന്നത് മുഴുവന്‍
പറയുന്നത്
അത്ര നലതല്ല…
നല്ല വാക്കും, പുഞ്ചിരിയുമാണ്
മറ്റുള്ളവര്‍ക്ക് നല്‍കാവുന്നതില്‍ വെച്ച്
ഏറ്റവും വിലയേറിയ
നല്ല സമ്മാനങ്ങള്‍”
ഒരു വൃക്ഷം അറിയപ്പടെുന്നത്
അതിന്റെ ഫലത്തിന്റെ പേരിലാണ്.
ഒരു മനുഷ്യന്‍
അറിയപ്പെടുന്നത്
അവന്റെ പ്രവര്‍ത്തിയുടെ
പേരിലും..
പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി
തോറ്റു കൊടുക്കുന്നത് തന്നെയാണ്
ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം….
‘ജാതി നോക്കുന്നവരോട്
കൂട്ടു കൂടരുത്…
കൂട്ടു കൂടിയവരുടെ ജാതി
നോക്കരുത്..
‘കഴിവുള്ളന്
ഉയരത്തിലെത്താന്‍ കഴിയും.
പക്ഷെ, സ്വഭാവ ഗുണമുള്ളവനെ
അതെന്നും നിലനിര്‍ത്താന്‍
സാധിക്കുകയുള്ളു.’
‘കടപ്പാടുകള്‍’
നിറവേറ്റാന്‍ തുടങ്ങുമ്പോഴാണ്’
കഷ്ടപ്പാടുകള്‍’
എന്താണെന്ന്
നാം തിരിച്ചറിയുക..


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.