2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

‘വോട്ടെടുപ്പ് വരെ സൂര്യനുദിക്കേണ്ടതില്ലേ?’- കൈനോട്ടക്കാരുടെ ‘കൈ’ മറച്ചതിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം

 

ബംഗളൂരു: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ റോഡരികിലും പൊതുസ്ഥലത്തുമുള്ള പാര്‍ട്ടി ചിഹ്നങ്ങളെല്ലാം മായ്ച്ചുകളയുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. ഇതിനിടയില്‍ ശ്രദ്ധയില്‍പ്പെട്ട കൈനോട്ടക്കാരുടെ ഫഌക്‌സിലെ ‘കൈപ്പത്തി’യും ഉദ്യോഗസ്ഥരെ മൂടിക്കളഞ്ഞു. ഇതില്‍ രോഷാകുലരായിരിക്കുകയാണ് കര്‍ണാടക ജ്യോല്‍സ്യന്മാര്‍. തങ്ങളുടെ കഞ്ഞിയിലാണ് ഉദ്യോഗസ്ഥര്‍ കൈവച്ചതെന്നും അവര്‍ പറയുന്നു.

അങ്ങനെയാണെങ്കില്‍ വോട്ടെടുപ്പു വരെ സൂര്യന്‍ ഉദിക്കേണ്ടതില്ലെന്ന് വയ്ക്കുമോ?- സൂര്യന്‍ ചിഹ്നത്തെ ചൂണ്ടിക്കാട്ടി അവര്‍ ചോദിക്കുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ചിഹ്നമാണ് കൈപ്പത്തി.

മൈസൂരുവിനടുത്തുള്ള മാണ്ഡ്യയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ എത്തുകയും വീടുകളിലും ഓഫിസുകളിലും കയറി പരിശോധിക്കുകയും ചെയ്തു. പിന്നീട് ഫഌക്‌സുകളിലുള്ള കൈപ്പത്തി ചിത്രത്തി പേപ്പര്‍ കൊണ്ട് മറയ്ക്കുകയായിരുന്നു. വോട്ടെടുപ്പ് കഴിയുന്നതു വരെ ഇങ്ങനെ തന്നെയുണ്ടാവുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ കൈപ്പത്തി മറച്ചതോടെ തങ്ങളുടെ വരുമാനത്തെ ബാധിച്ചിരിക്കുന്നുവെന്നാണ് ജോത്സ്യന്മാര്‍ പറയുന്നത്. ഞങ്ങളുടെ കച്ചവടമാണ് ഈ അടയാളം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി ചെയ്തതല്ല. കോണ്‍ഗ്രസിന്റെ ചിഹ്നവും ഇതായി എന്നതുകൊണ്ട് എങ്ങനെയാണ് ഞങ്ങളോട് ഇതാവശ്യപ്പെടാനാവുകയെന്നും അവര്‍ ചോദിക്കുന്നു. ടാങ്കുകളിലും തടാകങ്ങളിലുമുള്ള താമരകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറിച്ചെടുക്കുമോ?- ഒരു ജ്യോത്സ്യന്‍ ചോദിക്കുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.