2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ആന്ധ്രപ്രദേശില്‍ ഇനിയൊരു പ്രൊജക്ടിന് നിക്ഷേപം നടത്തില്ലെന്ന് ലുലു ഗ്രൂപ്പ്

അമരാവതി: ആന്ധ്രപ്രദേശില്‍ ഇനിയൊരു പദ്ധതിയിലും നിക്ഷേപം നടത്തില്ലെന്ന് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. വ്യവസായത്തിനായി സംസ്ഥാനത്ത് ലുലു ഗ്രൂപ്പിന് ഭൂമി അനുവദിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.

അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍, ഷോപ്പിങ് മാള്‍, പഞ്ചനക്ഷത്ര ആഢംബര ഹോട്ടല്‍ എന്നിവ നിര്‍മിക്കാന്‍ ആന്ധ്രപ്രദേശില്‍ 2,200 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ കഴിഞ്ഞവര്‍ഷം ലുലു ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതുവഴി വിശാഖപട്ടണത്തെ കണ്‍വെന്‍ഷന്‍ സെന്റര്‍, ഷോപ്പിങ് ഹബ്ബാക്കി മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പുറമെ പദ്ധതി വഴി ആന്ധ്രപ്രദേശില്‍ 7,000 തൊഴിലും വാഗ്ദാനം ചെയ്യുകയുണ്ടായി. എന്നാല്‍, പിന്നീട് ഭൂമിക്കുള്ള അനുമതി സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇനി വ്യവസായത്തിന് പണംമുടക്കില്ലെന്ന് ലുലു ഗ്രൂപ്പിന്റെ ഇന്ത്യന്‍ റീജ്യനല്‍ ഡയറക്ടര്‍ അനന്ത് റാം അറിയിച്ചു.

പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തുകയും ഗ്രൂപ്പ് ചെലവഴിച്ചിരുന്നു.

Won’t invest in any new projects in Andhra’: UAE-based Lulu group snubs YSRCP govt


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News