2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

ആര്‍ത്തവം അശുദ്ധി തന്നെ, ഭരണഘടനയ്ക്ക് മുമ്പേയുള്ള വിശ്വാസമാണത്; ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: ആര്‍ത്തവം അശുദ്ധി തന്നെയാണ്. ഇതിന്റെ പേരിലാണ് ശബരിമല പ്രവേശനം സ്ത്രീകള്‍ക്ക് വിലക്കിയത്. ഇത് ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണത്. ഇത് ഞാനുണ്ടാക്കിയതല്ല, ഭരണഘടനയുണ്ടാക്കിയതിനു മുമ്പേയുള്ള വിശ്വാസമാണത്. ആ വിശ്വാസമാണ് സംരക്ഷിക്കേണ്ടതെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ റിവ്യൂ ഹരജി നല്‍കണമെന്നും സുധാകരന്‍ പറഞ്ഞു.

വിശ്വാസത്തെ മാറ്റാന്‍ ഒരു കോടതിക്കും ഭരണകൂടത്തിനും അവകാശമില്ല. സര്‍ക്കാര്‍ നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച വിശ്വാസികളുടെ മനസിനേറ്റ പോറല്‍ മാറ്റണമെന്നും കെ.സുധാകരന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.