2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

സഊദിയില്‍ 17 തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ജിദ്ദ: വനിതകള്‍ക്ക് 17 തൊഴിലുകളില്‍ വിലക്ക് ഏര്‍പ്പെടുത്തി സഊദി സാമൂഹ്യക്ഷേമ മന്ത്രാലയം. സുരക്ഷാ പ്രശ്‌നങ്ങളും അമിത കായിക ക്ഷമതയും വേണ്ട ജോലികളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതേ മേഖലയിലെ പ്രയാസരഹിത ജോലികളില്‍ തുടരുകയും ചെയ്യാം.

ഭൂഗര്‍ഭ ഖനികള്‍, കെട്ടിട നിര്‍മാണ ജോലികള്‍, പെട്രോള്‍, ഗ്യാസ്, സാനിറ്ററി ഫിക്‌സിങ് ജോലികള്‍, ടാറിങ്, ലോഹം ഉരുക്കല്‍ എന്നീ ജോലികള്‍ സ്ത്രീകള്‍ക്ക് നല്‍കാന്‍ പാടില്ല. ഊര്‍ജ്ജ ജനറേറ്റര്‍ ജോലികള്‍, വെല്‍ഡിങ്, രാസവള ഗോഡൗണ്‍ ജോലികള്‍, തുറമുഖത്തെയും ഗോഡൗണുകളിലെയും കയറ്റിറക്ക് ജോലികള്‍, പെയിന്റിംഗ് എന്നിവയിലും വിലക്കുണ്ട്.
ഇതില്‍ ഭൂരിപക്ഷവും വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ജോലികളാണ്.എന്നാല്‍ ഇത്തരം ജോലികളില്‍ നേരിട്ട് ഇടപെടുന്നതിന് മാത്രമാണ് വിലക്കുള്ളത്. ഇതേ മേഖലയിലെ ഓഫിസുകളില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. വ്യവസായ സ്ഥാപനങ്ങളിലെ അഡ്മിന്‍ ജോലികളില്‍ സ്ത്രീകളെ നിയമിക്കാവുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.