2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം: ഹരജി നാളെ സുപ്രിംകോടതി പരിഗണിക്കും

 

ന്യൂഡല്‍ഹി: മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെ ആരാധനയ്ക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും.

ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹരജി പരിഗണിക്കുന്നത്.

മഹാരാഷ്ട്രയിലെ പൂനയില്‍ വ്യവസായികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്

മുസ്‌ലിം പള്ളികളില്‍ വനിതകളെ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണെന്ന് ഹരജിക്കാര്‍ പറയുന്നു. വ്യക്തി നിയമങ്ങളില്‍ നിലനില്‍ക്കുന്ന അന്തരം ഒഴിവാക്കി ഏക സിവില്‍ നിയമം ഉറപ്പാക്കണം എന്ന ഭരണഘടനയുടെ 44 അനുച്ഛേദത്തിന്റെ ലംഘനം ആണ് വിലക്കെന്നും ഹരജിക്കാര്‍ വാദിക്കുന്നു.

പൂനാ ബോപ്പോഡിയിലെ മുഹമ്മദിയ ജുമാ മസ്ജിദില്‍ ആരാധനയ്ക്ക് കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേപള്ളി ഇമാമിന് കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ല എന്നും ഹരജിയില്‍ പറയുന്നു. ഇതിനായി പൊലിസിനോട് സുരക്ഷ ആവശ്യപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല എന്നും ഹരജിക്കാര്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ ആണ് ഹരജിയിലെ ഒന്നാം എതിര്‍ കക്ഷി. കേന്ദ്ര വഖഫ് കൗണ്‍സില്‍, മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പടെ മറ്റ് ആറ് എതിര്‍ കക്ഷികളും ഉണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.