2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ശബരിമല: നിയമപരമായി സ്റ്റേയില്ല, പ്രായോഗികമായി ഉണ്ട്: മന്ത്രി എ.കെ ബാലന്‍

പാലക്കാട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ ഉത്തരവില്‍ നിയമപരമായി സ്റ്റേയില്ലെങ്കിലും പ്രായോഗികമായി നോക്കിയാല്‍ സ്‌റ്റേ ഉണ്ടെന്ന് മന്ത്രി എ.കെ ബാലന്‍.

കേസ് ഏഴംഗ വിശാല ബെഞ്ചിനു വിട്ടതോടെ അത് റീ ഓപ്പണ്‍ ചെയ്ത നിലയിലാണ്. കോടതി വിധി അനുസരിച്ചേ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ സാധിക്കൂ. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മന്ത്രി പാലക്കാട് പറഞ്ഞു.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ലിംഗ സമത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരുന്നു.

അതേസമയം, ശബരിമലയിലെത്തുന്ന യുവതികളെ തടയാന്‍ നിലയ്ക്കലും പമ്പയിലും കര്‍ശന പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ പത്ത് യുവതികളെ പൊലിസ് പമ്പയില്‍ വെച്ച് തിരിച്ചയയ്ക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.