2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍

കരുനാഗപ്പള്ളി: യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ പായിക്കുഴി അംബിക ഭവനത്തില്‍ ഉഷയുടെ മകള്‍ അംബിക ചന്ദ്ര( 19 ) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ മാതാവ് വിളിച്ചിട്ടും ഉണരാത്തതിനെ തുടര്‍ന്ന് യുവതിയുടെ മുറിയിലെത്തിയപ്പോള്‍ കണ്ടത് ബോധമില്ലാത്ത അവസ്ഥയില്‍ കിടക്കുന്ന യുവതിയെയാണ്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
എന്നാല്‍, ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഓച്ചിറ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലിസിനു ലഭ്യമായിട്ടുണ്ട്. സഹോദരന്‍: അക്ഷയചന്ദ്രന്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.