2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഡല്‍ഹിയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാതന്‍ വെടിവച്ചു കൊന്നു

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാതന്‍ വെടിവച്ചു കൊന്നു. ഡല്‍ഹിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കിരണ്‍ബാല(30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

യുവതിയുടെ കാറിനെ പിന്തുടര്‍ന്നെത്തിയ അക്രമി യുവതിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ കിരണ്‍ബാല അബോധാവസ്ഥയിലാവുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാറില്‍ യുവതി മാത്രമാണ് ഉണ്ടായിരുന്നത്.

സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.