2020 January 25 Saturday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കൈകളില്ലെങ്കിലും ‘ഉയരെ’; കാലുകൊണ്ട് വിമാനം പറത്തി ലൈസന്‍സ് സ്വന്തമാക്കി ജസീക്ക; ആത്മവിശ്വാസത്തിന്റെ മനുഷ്യരൂപമായ ജസീക്കയെ പരിചയപ്പെടാം

 

അരിസോണ: വിമാനം പറത്തണമെന്നുള്ള ചെറുപ്പത്തിലേയുള്ള അടങ്ങാത്ത ആഗ്രഹം പ്രതിസന്ധികളെല്ലാം വകഞ്ഞുമാറ്റി പൂര്‍ത്തീകരിക്കുന്ന പല്ലവി എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന സിനിമയാണ് അടുത്തിടെ പുറത്തിറങ്ങിയ പാര്‍വതി നായികയായ ‘ഉയരെ’. പല്ലവിയെപ്പോലെ ഉയരങ്ങളില്‍ പറക്കാനുള്ള ആഗ്രഹം യഥാര്‍ത്ഥ ജീവിതത്തില്‍ സാധിച്ചെടുത്തിരിക്കുകയാണ് അമേരിക്കക്കാരി ജസീക്ക, അതും രണ്ടുകൈകളുമില്ലാതെ. കാലുകള്‍കൊണ്ട് വിമാനം പറത്തിയാണ് ജസീക്ക ലൈസന്‍സ് സ്വന്തമാക്കിയത്.

 

അപൂര്‍വ്വ രോഗം ബാധിച്ച് ജന്മനാ ഇരുകൈകളും ഇല്ലാതെയാണ് ജസീക്ക ജനിച്ചത്. കൈകളില്ലെങ്കിലും കാലുകൊണ്ട് പിയാനോ വായിക്കാനും കാറോടിക്കാനും അവര്‍ക്കറിയാം. മാത്രമല്ല അവര്‍ സെര്‍ട്ടിഫൈഡ്് സ്‌ക്കൂബ ഡ്രൈവറാണ്. തൈകോന്‍ഡോയില്‍ തേര്‍ഡ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റും ഇവര്‍ സ്വന്തമാക്കി. എങ്കിലും സിങ്കിള്‍ എന്‍ജിന്‍ വിമാനം ഓടിക്കാനുളള ലൈസന്‍സ് നേടുക എന്ന സ്വപ്‌നം അപ്പോഴും ബാക്കിയായിരുന്നു. എന്നാലും സ്വപ്‌നം അവര്‍ ഉപേക്ഷിച്ചില്ല, മാര്‍ച്ചല്‍ അത് സ്വന്തമാക്കും വരെ. അരിസോണ യൂണിവേസിറ്റിയില്‍ നിന്ന് 2005ല്‍ ബിരുധം നേടിയ ശേഷമാണ് അവര്‍ പൈലറ്റാവാന്‍ തീരുമാനിച്ചത്. എര്‍ക്കൂപ്പെ എന്ന സിങ്കള്‍ എന്‍ജിന്‍ വിമാനം വളരെ ആയാസകരമായാണ് അവര്‍ ഓടിക്കുന്നത്. 2008ലാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ സര്‍ട്ടിഫിക്കറ്റ് അവര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് അവര്‍ ബൈനിയല്‍ ഫ്‌ളൈറ്റ് റിവ്യൂ ജയിച്ചത്. ശേഷം ഞാനൊരു പൈലറ്റായി എന്ന് അവര്‍ തന്റെ ഇന്‍സറ്റഗ്രാമില്‍ പോസ്റ്റ് ചെയതിരുന്നു.

 

‘തന്റെ അമ്മയുടേത് ഒരു സാധാരണ പ്രസവമായിരുന്നു. പക്ഷേ കുഞ്ഞിന് കൈകളില്ലന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും ഞെട്ടി. പ്രസവത്തിന് മുന്നേയുളള സ്‌കാനിങ്ങിലൊന്നും കുഴപ്പമുളളതായി കണ്ടെത്തിയിരുന്നില്ല. പിന്നീടാണ് ഡോക്ടര്‍മാര്‍ അവയവങ്ങളുണ്ടാവാതെ ജനിക്കുന്ന അമീലിയ എന്ന രോഗമാണ് എനിക്കുണ്ടായിരുന്നതെന്ന് കണ്ടെത്തിയതെന്നും ജസീക്ക പറഞ്ഞു. ആളുകള്‍ അംബരപ്പോടെ നോക്കുകയും വിമര്‍ശിക്കുകയും ചെയ്യുമായിരുന്നെങ്കിലും കുഞ്ഞു ജസീക്ക ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് പഠിക്കുകയും സ്‌ക്കൂളില്‍ സ്‌ക്കൗട്ടില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

 

വൈകല്യം ഉണ്ടെങ്കിലും എനിക്ക് സാധാരണക്കാരെ പോലെ ജീവിക്കാനായിരുന്നു ഇഷ്ടം. വൈകല്യം എന്ന വാക്കിനോട് തന്നേ എനിക്ക് മുഷിപ്പായിരുന്നു. കൃത്രിമ കൈകളും ഞാന്‍ ഇഷ്ടപ്പെട്ടില്ല. എല്ലാം കാലുകൊണ്ട് ചെയ്യാനാണ് ശീലിച്ചതെന്നും അവര്‍ പറയുന്നു. ചെറിയകുട്ടികള്‍ക്ക് പ്രചോദനമാകാനും അവരില്‍ ആത്മവിശ്വാസം വര്‍ദ്ദിപ്പിക്കാനും തനിക്ക് കഴിയുമെന്നാണ് ജസീക്കയുടെ പ്രതീക്ഷ. എനിക്ക് റോള്‍ മോഡലായി ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. അത് പോലെ പുതിയ തലമുറയുടെ റോള്‍ മോഡലാവുക എന്നത് എന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News