2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

സംസ്‌കാര ചടങ്ങിന് പണമില്ല ; മകന്റെ മൃതദേഹം മാതാവ് മെഡിക്കല്‍ കോളജിന് നല്‍കി

ബസ്തര്‍: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച 21 വയസുകാരനായ മകന്റെ മൃതദേഹം പണമില്ലാത്തതിനാല്‍ മാതാവ് മെഡിക്കല്‍ കോളജിന് വിട്ടുനല്‍കി. മൃതദേഹം സ്വന്തം വീട്ടിലെത്തിക്കാനും അന്ത്യകര്‍മ്മങ്ങള്‍ നടത്താനുമുള്ള പണമില്ലാത്തതിനെ തുടര്‍ന്നാണ് മാതാവും സഹോദരിയും മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കാന്‍ തീരുമാനിച്ചത്.

ഛത്തീസ്ഗഡ് ബാസ്തറിലാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റ് ജഗദല്‍പുര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ബാമന്‍ മരണപ്പെട്ടത്.

ഞങ്ങളെ സഹായിക്കാന്‍ ആരുമില്ല, എന്റെ മകന്റെ മൃതദേഹം വീട്ടിലെത്തിക്കാനും അന്ത്യകര്‍മം നടത്താനും എന്റെ കൈയ്യിലുള്ള പൈസ തികയില്ല. – മാതാവ് വിതുമ്പിക്കൊണ്ട് പറഞ്ഞു.

മെഡിക്കല്‍ കോളജ് മോര്‍ച്ചറിയുടെ ചുമതല വഹിക്കുന്ന ആളാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കുന്നതിനെക്കുറിച്ച് ഇവരെ അറിയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.