2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രതിദിന റെക്കോര്‍ഡിട്ട് കൊവിഡ്: 28,701 പുതിയ കേസുകള്‍, രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 8,78,254 ആയി

 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഓരോ ദിവസവും പ്രതിദിന റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

500 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,174 ആയി. മൊത്തം രോഗ സ്ഥിരീകരിച്ചവരുടെ എണ്ണം 8,78,254 ആയി ഉയര്‍ന്നു. ഇതില്‍ 3,01,609 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 5,53,471 പേര്‍ രോഗമുക്തരായി.

2,54,427 കേസുകളുമായി മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 1,38,470 കേസുകളുള്ള തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.