2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഇടുക്കിയില്‍ ജോസഫിന് സീറ്റ് നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്ന് ജോസ് കെ മാണി

കോട്ടയം: പി.ജെ ജോസഫിന് ഇടുക്കിയില്‍ സീറ്റ് നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി. ജോസഫിന് ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമാണ് ഇടുക്കി. രണ്ടാം സീറ്റാവശ്യപ്പെട്ടത് ജയസാധ്യത കണക്കിലെടുത്താണെന്നും ജോസ് കെ മാണി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു. നാളെ വൈകീട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പി.ജെ ജോസഫ് തൊടുപുഴയില്‍ പ്രതികരിച്ചു.

അതേസമയം, ഇടുക്കി സീറ്റ് വിട്ടുനല്‍കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.