2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

അധികാരത്തിലെത്തിയാല്‍ എയ്ഞ്ചല്‍ ടാക്‌സ് ഒഴിവാക്കുമെന്ന് രാഹുല്‍ ഗാന്ധി; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമാവും

 

ന്യൂഡല്‍ഹി: സ്റ്റാര്‍ട്ടപ്പ് മേഖലയെയും യുവാക്കളെയും കയ്യിലെടുക്കാന്‍ പുത്തന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എയ്ഞ്ചല്‍ നിക്ഷേപത്തിനു മേലുള്ള നികുതി ഒഴിവാക്കുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം. സ്റ്റാര്‍ട്ടപ്പുകള്‍ക്കു മേലുള്ള അനാവശ്യമാണ് നിയന്ത്രണങ്ങള്‍ നീക്കുമെന്നും രാഹുല്‍ പറഞ്ഞു. ബംഗളൂരുവിലെ മാന്യതാ ടെക് പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനായി എയ്ഞ്ചല്‍ ഇവന്‍വെസ്റ്റര്‍മാര്‍ നല്‍കുന്ന നിക്ഷേപമാണ് എയ്ഞ്ചല്‍ ഫണ്ട്. എന്നാല്‍ ഈ നിക്ഷേപത്തിന് മേല്‍ 30 ശതമാനത്തോളം നികുതി നിക്ഷേപകര്‍ നല്‍കണം. എയ്ഞ്ചല്‍ ഫണ്ടുകളെ വരുമാനമായി കണക്കാക്കിയാണ് നികുതി വാങ്ങുന്നത്. കൂടാതെ എയ്ഞ്ചല്‍ നിക്ഷേപം സ്വീകരിക്കാന്‍ തങ്ങള്‍ യഥാര്‍ഥ സ്റ്റാര്‍ട്ടപ്പ് സ്ഥാപനം തന്നെയാണെന്ന് കമ്പനികള്‍ക്ക് തെളിയിക്കുകയും വേണം.

ഇ- കൊമേഴ്‌സ് നയം അനുകൂലമായ രീതിയില്‍ തിരുത്തുകയും ലളിതമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

എയ്ഞ്ചല്‍ ടാക്‌സ് കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെയാണ്. പ്രണബ് മുഖര്‍ജിയാണ് 2012ല്‍ അവതരിപ്പിച്ച ബജറ്റില്‍ നികുതി അവതരിപ്പിച്ചത്. ഇതുവഴിയുള്ള തട്ടിപ്പുകള്‍ തടയുകയായിരുന്നു ലക്ഷ്യം.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.