2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഭാര്യയേയും അഞ്ചുവയസ്സുകാരനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച് യുവാവ് ജീവനൊടുക്കി

നായ്ക്കട്ടി (വയനാട്): ഭാര്യയേയും അഞ്ചുവയസ്സുകാരനായ മകനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച് യുവാവ്് ജീവനൊടക്കി. നൂല്‍പ്പുഴ പഞ്ചായത്തിലെ മാതമംഗലം ഉള്ളിലം പണിയ കോളനിയിലെ മോഹനന്‍(35) ആണ് ജീവനൊടുക്കിയത്. ഗുരുതരമായി പരുക്കേറ്റ മോഹനന്റെ ഭാര്യ ശോഭ(30), മകന്‍ ആദിദേവ്(5)നെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നമാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമികി നിഗമനം.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഉള്ളിലം കോളനിയിലെ വീടിനുള്ളില്‍ മോഹനന്‍ ഭാര്യ ശോഭയേയും മകന്‍ ആദിദേവിനെയും അരിവാള്‍ കൊണ്ടു വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ആദിദേവ് നിലവിളിച്ച് പുറത്തേക്ക് ഓടി. തൊട്ടുപുറകിലായി തലയ്ക്കും കൈകകള്‍ക്കും വെട്ടേറ്റ ശോഭയും പുറത്തേക്കോടി കോളനിക്ക് മുന്നിലെ റോഡിലെത്തി.
ഇരുവരുടെയും നിലവിളികേട്ടാണ് സമീപത്തെ വീടുകളിലുള്ളവര്‍ സംഭവം അറിയുന്നത്. ബഹളം കേട്ട് എത്തിയവര്‍ ഇരുവരെയും ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ മോഹനനെ രാവിലെ 10 മണിയോടെ കോളനിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ദേവാനന്ദാണ് ഇവരുടെ മറ്റൊരു മകനാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.