2018 May 11 Friday

ആരുടെ കൂടെ നില്‍ക്കും; കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനമായില്ല

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏത് മുന്നണിയെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് കമ്മിറ്റിയില്‍ തീരുമാനമായില്ല. എന്നാല്‍, ഒമ്പതംഗ സബ് കമ്മിറ്റിയെ തീരുമാനമെടുക്കുന്നതിനായി ചുമതലപ്പെടുത്തിയതായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി പറഞ്ഞു.

സ്റ്റിയറിങ് കമ്മിറ്റിയില്‍ അഭിപ്രായഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍, പാര്‍ട്ടിയെ വഞ്ചിച്ചവരെ പിന്തുണയ്ക്കരുതെന്ന ജോസ് കെ മാണി നിലപാടെടുത്തു. ഇരുവിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് തീരുമാനം സബ്കമ്മിറ്റിക്ക് വിടാന്‍ ധാരണയായത്. ദിവസങ്ങള്‍ക്കുള്ളില്‍ സബ് കമ്മിറ്റി വിഷയം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.