2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

വാട്‌സ്ആപ്പില്‍ എങ്ങനെ പ്രൈവറ്റ് ചാറ്റ് ചെയ്യാം: പടി പടിയായുള്ള വഴിയിതാ

ജനപ്രിയ മെസേജിങ് ആപ്പ് വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിച്ചു. ഉപയോക്താവിനെ തൃപ്തിപ്പെടുത്താനുള്ള പുതിയ ഒപ്ഷന്‍ പുതിയ വേര്‍ഷനില്‍ ലഭ്യമാവും. ഗ്രൂപ്പുകളില്‍ ‘പ്രൈവറ്റ് റിപ്ലേ’ നല്‍കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ ഫീച്ചര്‍. ബീറ്റാ വേര്‍ഷനില്‍ ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാവും.

വിന്‍ഡോസ് ഫോണുകളില്‍ കഴിഞ്ഞവര്‍ഷം തന്നെ ഈ ഫീച്ചര്‍ അറിയാതെ കയറിയിരുന്നു. ഉടന്‍ തന്നെ നീക്കുകയും ചെയ്തു.

വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വരുന്ന മെസേജുകള്‍ക്ക് ‘പ്രൈവറ്റ് റിപ്ലേ’ നല്‍കാനുള്ള സംവിധാനമാണ് ഇത്. അതായത്, ഗ്രൂപ്പില്‍ ഒരു മെസേജിന് നമ്മള്‍ ‘പ്രൈവറ്റ് റിപ്ലേ’യാണ് കൊടുക്കുന്നതെങ്കില്‍ മറ്റ് അംഗങ്ങള്‍ക്ക് അത് കാണാനാവില്ല.

ഇത് എങ്ങനെ നല്‍കാം

  1. ബീറ്റാ വേര്‍ഷനിലാണ് ഇപ്പോള്‍ പുതിയ ഫീച്ചര്‍ ഉള്ളത്, നിങ്ങളുടെ വാട്‌സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ ആണെങ്കില്‍ ലഭ്യമായിട്ടുണ്ടാവും. അല്ലെങ്കില്‍ അടുത്ത അപ്‌ഡേഷന്‍ വരുന്നതു വരെ കാത്തിരുന്നാല്‍ മതി.
  2. പരീക്ഷണത്തിനു വേണ്ടി ചില യൂസര്‍മാരെ തെരഞ്ഞെടുത്താണ് വാട്‌സ്ആപ്പ് ബീറ്റാ യൂസര്‍മാരാക്കുന്നത്. നിലവിലുള്ള ബീറ്റാ യൂസര്‍മാര്‍ പുതിയ വേര്‍ഷനായ 2.18.335 അപ്‌ഡേറ്റ് ചെയ്യണം.
  3. വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ആയാല്‍, നിങ്ങള്‍ക്ക് ‘പ്രൈവറ്റ് റിപ്ലേ’ നല്‍കേണ്ട മെസേജില്‍ ലോങ് പ്രസ് ചെയ്താല്‍ ഒപ്ഷന്‍ വരും.
  4. ഇപ്പോള്‍ മേലേ മൂന്നു കുത്തു കാണാം. അതില്‍ നിന്ന് ‘റിപ്ലേ പ്രൈവറ്റ്‌ലി’ എന്ന ഒപ്ഷന്‍ ടാപ് ചെയ്താല്‍ മതി.
  5. നിങ്ങളുടെ മെസേജ് സ്വകാര്യമായി അയച്ച വ്യക്തിക്ക് കാണും.

 

 

 

 


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.