2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

വാട്‌സ്ആപ്പിലും വരുന്നു വീഡിയോ കോളിംഗ്

വാട്‌സ്ആപ്പ്‌ ഉപഭോക്താക്കള്‍ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. അനവധി പുതിയ ഫീച്ചറുകള്‍ക്ക് പുറമെ വീഡിയോ കോളിംഗ് സംവിധാനവും വാട്‌സ്ആപ്പില്‍ ലഭ്യമാകാന്‍ പോകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റാ ആപ്പില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഡിവൈസുകളില്‍ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഡിസംബറോടെ തന്നെ വാട്‌സ്ആപ്പില്‍ വീഡിയോ കോളിംഗ് സംവിധാനം കൊണ്ടുവരുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്ന തരത്തില്‍ ഈ മാസം അവസാനത്തോടെ വാട്‌സ്ആപ്പ്‌ കോളിംഗ് നിലവില്‍ വരുന്നതായിട്ടുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. തുടക്കത്തില്‍ ഈ സേവനം ചുരുക്കം ചില ഉപഭോക്താക്കള്‍ക്കുമാത്രമേ ലഭ്യമാവുകയുള്ളു. നിരവധി മികച്ച സേവനങ്ങളാണ് ഇപ്പോള്‍ വാട്‌സ്ആപ്പ്‌ അതിന്റെ ഉപഭോക്താക്കള്‍ക്ക് നല്‍കികൊണ്ടിരിക്കുന്നത്. പതിയെ ഇത് എല്ലാവരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എന്‍സ്‌ക്രിപ്ഷന്‍ സംവിധാനമടക്കം ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ്‌ ഈയിടെ അതിന്റെ സേവനം പരിഷ്‌കരിച്ചിരുന്നു. വാട്‌സ്ആപ്പില്‍ വന്ന മിസ്ഡ്‌കോളുകള്‍ക്ക് വാട്‌സ്ആപ്പ്‌ തുറക്കാതെ തന്നെ മറുപടി നല്‍കാന്‍ സാധിക്കുന്ന തരത്തില്‍ കോള്‍ ബാക് സൗകര്യവും വാട്‌സ്ആപ്പ്‌ അവതരിപ്പിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.