2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

വാട്‌സ് ആപ്പിലൂടെ എങ്ങിനെ പണം കൈമാറാം

ഫേസ്ബുക്കിന്റെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിലൂടെ ഇനി പെയ്‌മെന്റ് നടത്താം. വാട്‌സ് ആപ്പിലൂടെ പെയ്‌മെന്റ് കൊണ്ടുവരുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇന്ത്യ.

വാട്‌സ് ആപ്പിന്റെ പുതിയ പതിപ്പായ 2.18.46 ഉള്ളവര്‍ക്ക് മാത്രമെ നിലവില്‍ ഈ സേവനം ലഭ്യമാവുള്ളു. ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.സിയിലൂടെയും പണം കൈകമാറാന്‍ സാധിക്കും. എന്നാല്‍ ഇതിന് കുറച്ച് ദിവസം കൂടി കാത്തിരിക്കണം. ഇന്ത്യയില്‍ ഘട്ടംഘട്ടമായാണ് വാട്‌സആപ്പ് പെയ്‌മെന്റ് നടപ്പിലാക്കുക.

യു പി ഐ (യുനിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) വഴിയാണ് പണം കൈമാറുക . ഇന്ത്യയിലെ ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്ന പേടിഎം, മൊബിവിക്ക്, ഗൂഗിള്‍ ടെസ് റെസ്റ്റ് പൊലെ മാറാനാണ് വാട്‌സ് ആപ്പ് ശ്രമിക്കുന്നത്. പെയ്‌മെന്റ് ഫീച്ചേഴ്‌സായ യു പി ഐ ഉപയോഗിക്കുന്നതിലൂടെ സ്വന്തം ബാങ്ക് ആക്കൗണ്ടില്‍ നിന്ന് പണം സുഹ്യത്തുക്കളുടെ അക്കൗണ്ടിലേയ്ക്ക് മാറ്റാന്‍ സാധിക്കും.

രണ്ട് രീതിയിലാണ് വാട്‌സ് ആപ്പിലൂടെ പെയ്‌മെന്റ് നടത്താന്‍ സാധിക്കുക. സെറ്റിങ് ഓപ്പ്ഷനിലൂടെയോ അറ്റാച്ച്‌നെന്റ് ഐക്കണിലൂടെ പണം ട്രാന്‍സ്ഫര്‍ ചെയ്യാം. പെടിഎം പോലുള്ള മറ്റ് ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്ന ആപ്പുകളെ പോലെ വ്യാപാരടിസ്ഥാനത്തിലുള്ള ഓപ്ഷന്‍ വാട്‌സ് ആപ്പിനില്ല. ഉപഭോക്താക്കള്‍ക്ക് ബാങ്ക് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ മാത്രമെ വാട്‌സ് ആപ്പിലൂടെ സാധിക്കുള്ളു.

വാട്‌സ് ആപ്പ് പെയ്‌മെന്റിനെ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം

പേയ്‌മെന്റ് നടത്തുന്നതിന് മുന്‍പ് പണം അയക്കുന്നയാളും സ്വീകരിക്കുന്നയാളും വാട്‌സ് ആപ്പിന്റെ പുതിയ പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. അതൊടൊപ്പം പണം നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും ഫോണുകളില്‍ പണമിടപാട് നടത്തുന്ന ഫീച്ചേഴ്‌സുണ്ടായിരിക്കണം. ബാങ്ക് ആക്കൗണില്‍ യു പി ഐയിലേക്ക് ലിങ്ക് ചെയ്യാന്‍ നല്‍കിയത് വാട്‌സ് ആപ്പ് നമ്പര്‍ അല്ലെയെന്ന് ഉറപ്പുവരുത്തണം.

വാട്‌സ് ആപ്പിലൂടെ എങ്ങനെ പണം കൈമാറാം?

പുതിയ വാട്‌സ് ആപ്പ് പതിപ്പായ 2.18.46 ഡൗണ്‍ലോഡ് ചെയ്യുക.

ഐ ഒ എസ് ഉപഭോക്താക്കള്‍ക്ക് വരാനിരിക്കുന്ന ദിവസങ്ങളില്‍ ഈ ഫീച്ചേഴ്‌സ് ഉപയോഗിക്കാം.
ആപ്പ് പുതുക്കിയതിനുശേഷം ഉപഭോക്താവ് സെറ്റിങ്‌സ്- പേമെന്റ് ക്ലിക്ക് ചെയ്യുക. ആറ്റാച്ച്‌മെന്റ് ഐക്കണിലൂടെയും പണം കൈമാറാന്‍ സാധിക്കും.
പേമെന്റ് ഓപ്പ്ഷന്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ യു പി ഐയിലൂടെ സൂരക്ഷിതമായി പണം അയക്കുക സ്വീകരിക്കുകയെന്ന സന്ദേശം വരും.

തുടര്‍ന്ന് ആക്‌സപ്റ്റ് ആന്‍ഡ് കണ്ടിന്യൂവെന്ന് ക്ലിക്ക് ചെയ്യുക. ബാങ്ക് അക്കൗണ്ടും മറ്റ് വിശദവിവരങ്ങളും നല്‍കുന്നതിന് മുന്‍പ് ഉപഭോക്താവ് ടെം ആന്‍ഡ് പ്രെവസി പോളിസിയും ദാതാവിന്റെ ടെംസ് ആന്‍ഡ് പ്രെവസി പേളിസിയും അംഗീകരിക്കേണ്ടതുണ്ട്.
തുടര്‍ന്ന് പരിശോധനയ്ക്കാവശ്യമായ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്തതിനുശേഷം വെരിഫൈവി എസ്.എം എസ് ക്ലിക്ക് ചെയ്യുക. ഇതിന് എസ്.എം.എസിന് ചാര്‍ജ് ഉണ്ടായിരിക്കുന്നതാണ്.

വാട്‌സ് ആപ്പ് നമ്പര്‍ ക്രമീകരിച്ചതിനു ശേഷം ആപ്പ് നല്‍കുന്ന 70ല്‍ അധികം ബാങ്കില്‍ നിന്ന് നമുക്ക് ആവശ്യമായ ബാങ്കിനെ സെലക്റ്റ് ചെയ്യാം. അതിനുശേഷം പെമെന്റ് ഓപ്ഷന്‍- സെലക്റ്റ് ദ ബാങ്ക് അക്കൗണ്ട്-എന്റര്‍ ദ എമൗണ്ട്-എന്റര്‍ യു പി ഐ പിന്‍- ക്ലിക്ക് ഓണ്‍ സെന്റ് ചെയ്തതിനുശേഷം നിങ്ങളുടെ അക്കൗണ്ടിലൂടെ പണം പോവുകയും ആ പണം നിങ്ങളുടെ സുഹൃത്തിന്റെ അക്കൗണ്ടിലേയ്ക്ക് എത്തുകയും ചെയ്യും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.