2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബ്ലാക്ക്‌ബെറിയോടും നോക്കിയയോടും വാട്‌സ്ആപ്പ് വിടപറയുന്നു

ജനപ്രിയ മെസേജിങ് സര്‍വീസായ വാട്‌സ്ആപ്പ് ചില ഫോണുകളില്‍ സേവനം അവസാനിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ അതിന്റെ സമയവും അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ വിന്‍ഡോസ്, ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ സേവനം പൂര്‍ണമായും അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിംബിയാന്‍- ബ്ലാക്ക്‌ബെറി ഉപയോക്താക്കള്‍ക്ക് 2016 ഡിസംബര്‍ 31 മുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന സന്ദേശം ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

ഈ വര്‍ഷം മാര്‍ച്ചോടെ തന്നെ സേവനം അവസാനിപ്പികുകയാണെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇപ്പോഴാണ് കൃത്യമായ ദിവസം അറിയിച്ചിരിക്കുന്നത്. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യാനെടുക്കുന്ന കാലതാമസമാണ് മേല്‍പറഞ്ഞ ഫോണുകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ ഇവയില്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല എന്നതും മറ്റൊരു പ്രശ്‌നമാണ്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.