2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

30 ലേറെ മക്കളുള്ള 52 കാരന്‍ ഒറ്റദിനം കൊണ്ട് 3.4 മില്യണ്‍ ഡോളറിനുടമയായ കഥ

ഭാഗ്യക്കൊയ്ത്ത് നടത്തുന്നവരെപ്പറ്റിയും കഥകള്‍ ഒട്ടേറെ വായിച്ചിട്ടുണ്ടാവും. നിധി കുഴിച്ചെടുക്കുന്ന ചിത്രകഥകളിലൂടെ ബാല്യം കഴിച്ചുകൂട്ടാത്തവരുണ്ടാവില്ല. ഒരു സുപ്രഭാതത്തില്‍ നിധി കിട്ടുന്നതും ജീവിതം മാറിമറിയുന്നതും കുട്ടിക്കാലത്ത് സ്വപ്‌നം കണ്ടവരും നിരവധിയുണ്ടാവും. ഇവിടെയിതാണ് വലിയൊരു ഭാഗ്യക്കൊയ്ത്തിന്റെ ഒരു സത്യകഥ.

താന്‍സാനിയന്‍ ഖനിത്തൊഴിലാളിയായ സാനിന്യു ലൈസറാണ് ആ ഭാഗ്യവാന്‍. സാധാരണ ഖനിത്തൊഴിലാളിയായ ഇദ്ദേഹം ഇന്നലെ കുഴിച്ചെടുത്തതാവട്ടേ ലോകത്തെ തന്നെ അപൂര്‍വ്വം രത്‌നക്കല്ലുകളാണ്. രണ്ടു കഷ്ണം കല്ലുകള്‍ക്ക് ടാന്‍സാനിയര്‍ സര്‍ക്കാര്‍ വിലയിട്ടത് 3.4 മില്യണ്‍ ഡോളറാണ്. അതായത് 25 കോടി ഇന്ത്യന്‍ രൂപ.

സൂക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ വാങ്ങുന്നതെന്ന് ഖനി മന്ത്രി ഡോട്ടോ ബിടെക്കോ പ്രഖ്യാപിച്ചു. തനിക്ക് ഇത്രയും തുകയുടെ ചെക്ക് എഴുതിത്തന്നു കഴിഞ്ഞുവെന്ന് ലൈസറും പ്രതികരിച്ചു. ലൈസറിനെ അഭിനന്ദിക്കാന്‍ ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുലി തന്നെ നേരിട്ട് വിളിക്കുകയും ചെയ്തു.

അന്‍പത്തിരണ്ടുകാരനായ ലൈസറിന് നാലു ഭാര്യമാരും 32 മക്കളുമുണ്ട്. എല്ലാവര്‍ക്കും സുഭിക്ഷമായി കഴിയാനുള്ളത് കിട്ടിയെന്ന സന്തോഷം മാത്രമല്ല ലൈസറിനുള്ളത്. തന്റെ മറ്റു സ്വപ്‌നങ്ങള്‍ കൂടി അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ‘എനിക്കൊരു ഷോപ്പിങ് മാളും സ്‌കൂളും സ്ഥാപിക്കണം. എന്റെ വീടിനടുത്തു തന്നെ സ്‌കൂള്‍ നിര്‍മിക്കണം. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനാവാത്ത നിരവധി കുട്ടികള്‍ എന്റെ വീടിനു ചുറ്റുമുണ്ട്’- ലൈസര്‍ പറയുന്നു.

കല്ലുകള്‍ ദേശീയ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.