2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നിങ്ങള്‍ പണം നല്‍കി വാങ്ങുന്നത് വ്യാജ ലെതറാണോ ? ഒറിജിനലിനെ തിരിച്ചറിയാന്‍ 7 വഴികള്‍

മുഹമ്മദ് റാഫി
(Leather Furnishing Consultant)
91 93871 20025
Grandeur Furniture

 

യഥാര്‍ത്ഥ ലെതറിനെ തിരിച്ചറിയാം, മനുഷ്യ ഭാവനയുടെ ആകാശം വിശാലമാവുന്നതിനനുസരിച്ച് നമ്മുടെ വീടകങ്ങളും വികസിച്ചു കൊണ്ടിരിക്കുകയാണ്. സ്വപ്‌ന വീടിനു മിഴിവും ചാരുതയുമേകാന്‍ നിങ്ങളാഗ്രഹിച്ചതെന്തും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഒരു വീടിന്റെ അകംമുറികള്‍ക്ക് ഭംഗി നല്‍കുന്നത് സോഫ, കസേര, ടേബിള്‍, കര്‍ട്ടന്‍, വാള്‍പേപ്പര്‍ തുടങ്ങിയ ഘടകങ്ങളാണല്ലോ. അതില്‍ തന്നെ ധാരാളം ഡിസൈനുകള്‍ ഇന്നു ലഭ്യമാണ്. എന്നാല്‍ എപ്പോഴും നമുക്കു മുന്നില്‍ താരമായി തിളങ്ങുന്നത് ലെതര്‍ ഫര്‍ണിച്ചറാണ്. ഈടും മികവും സൗന്ദര്യവുമാണ് ലെതറിനെ ഇന്നു സര്‍വ്വസ്വീകാര്യമാക്കിയത്. അതുകൊണ്ടുതന്നെ വില അല്‍പം ഏറിയാലും ഗുണമേന്മ ഒട്ടുമേ കുറയുന്നില്ല. അത്രമേല്‍ കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് ലെതര്‍ ഇനങ്ങള്‍ എത്തുന്നത്. ലെതറിന്റെ വിലയിലല്ല കാര്യം, ഗുണമേന്മയിലാണ്

ഇറ്റാലിയന്‍ ലെതര്‍ കളര്‍ഫുള്‍

പ്രധാനമായും ലെതര്‍ സോഫകളാണ് വിപണിയില്‍ ഇപ്പോള്‍ കുതിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇറ്റാലിയന്‍ ലെതറുകളാണ്. പ്രവര്‍ത്തനപരതയിലും സാങ്കേതികത്വത്തിലുമെല്ലാം ഇറ്റാലിയന്‍ ലതറില്‍ നിര്‍മ്മിച്ച സോഫകള്‍ തന്നെയാണ് മുന്നില്‍. ഇത്തരം സോഫകള്‍ നിങ്ങളുടെ മുറികള്‍ക്ക് പ്രത്യേക അന്തരീക്ഷവും പരിഷ്‌കരണവും ഉണ്ടാക്കും. സ്വീകരണമുറികള്‍ക്ക് അനുയോജ്യമായ സോഫകള്‍ തിരഞ്ഞെടുക്കുക എന്നത് ഒരു വീടിന്റെ സൗന്ദര്യസങ്കല്‍പത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്.

 

അതുകൊണ്ടു തന്നെയാണ് ലെതര്‍ സോഫകള്‍ എല്ലാവരും തിരഞ്ഞെടുക്കുന്നതും. എന്നാല്‍ സോഫകള്‍ പലതരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. നിങ്ങള്‍ ആഗ്രഹിക്കുന്ന രൂപത്തിലും ഇവ നിര്‍മിക്കപ്പെടുന്നുണ്ട്. നിങ്ങളുടെ മുറികളുടെ അളവിനും വെലുപ്പത്തിനും അനുസരിച്ച് തന്നെ ഇപ്പോള്‍ സോഫകള്‍ നിര്‍മിക്കാം.

ഓര്‍ജിനലിനെ വെല്ലുന്ന വ്യാജന്‍

ചുരുങ്ങിയ വിലക്ക് ലെതര്‍ എന്ന പരസ്യ വാചകം കണ്ടാല്‍ തന്നെ നിങ്ങള്‍ ഉറപ്പിക്കുക, അതു വ്യാജനാണെന്ന്. യഥാര്‍ത്ഥ ലെതര്‍ ലഭിക്കാന്‍ അല്‍പം പണം മുടക്കണം. അതിന്റെ മെച്ചവുമുണ്ട്. എന്നാല്‍ ലെതര്‍ എന്ന പേരില്‍ നമ്മുടെ നാട്ടിലെ പല വിപണികളിലുമുള്ളത് ഒര്‍ജിനലല്ല. ഉപഭോക്താക്കള്‍ക്കായി തയാറാക്കിയ ലെതര്‍ കൊണ്ടുള്ള സോഫ, കസേര തുടങ്ങിയ വസ്തുക്കള്‍ ഉപഭോക്താക്കളുടെ ആഗ്രഹത്തിന്റെ തോതനുസരിച്ചു നിര്‍മിക്കാന്‍ സംവിധാനമുണ്ട്. മികച്ച അനുഭവം, വിവിധ തരത്തിലുള്ള ഡിസൈനുകള്‍, ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍, താങ്ങാവുന്ന വിലകള്‍, ഉല്‍പാദന ശേഷി, വില്‍പ്പനാനന്തര സേവനം തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ്.

വെല്ലാന്‍ ആരുമില്ല

സ്വീകരണ മുറിയിലെ നമ്പര്‍ വണ്‍ താരമാണ് ലെതര്‍ ഫര്‍ണിച്ചര്‍. നിങ്ങള്‍ ഒരു വീട്ടിലെ വിശ്രമ മുറിയിലെത്തിയാല്‍ ലെതര്‍ ഇരിപ്പിടമുണ്ടെങ്കില്‍ അത് നിങ്ങളുടെ മനസ്സിലുണ്ടാക്കുന്ന മതിപ്പ് വളരെ വലുതാണ്. ലെതറിന്റെ ഭംഗി കൊണ്ടുവരാന്‍ മറ്റൊന്നിനും കഴിയില്ല. കാഴ്ച്ചയിലും അനുഭവത്തിലും ഗന്ധത്തിലുമുള്ള ലെതറിന്റെ പ്രൗഢി ഒന്നു വേറ തന്നെയാണ്.

സുഖദായകം

ലെതര്‍ ഒരുക്കുന്നത് കിടലന്‍ ഇരിപ്പിടം തന്നെയായിരിക്കും. ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ആവശ്യമെങ്കില്‍ നല്‍കുകയും ചെയ്യും. അതിനാല്‍ ഈര്‍പ്പവും തണ്ണുപ്പും ഒരു പോലെയുള്ളതാണ് ലെതറിന്റെ ഇരിപ്പിടം. വിനിയിലിന്റേയും പ്ലാസ്റ്റിക്കിന്റേയും ഇരിപ്പിടങ്ങള്‍ക്ക് ഈ അനുഭൂതി ലഭിക്കില്ല.

 

തനതായ ലെതറില്‍ തീര്‍ത്ത വസ്തുക്കള്‍ നിങ്ങളുടെ വീടിന്റെ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കും. കൂടെ നിങ്ങള്‍ക്ക് സന്തോഷദായക ജീവിതവും നല്‍കുന്നു.

ഗുണം തൊട്ടറിയണം

ഈടുനില്‍ക്കുക എന്നതു തന്നെയാണ് യഥാര്‍ത്ഥ ലെതറിന്റെ പ്രത്യേകത. ഫ്രാബ്രിക്ക് ഇരിപ്പിടത്തിനേക്കാള്‍ നാലിരട്ടി ദൈര്‍ഘ്യമാണിതിനുള്ളത്. അതു ദീര്‍ഘ കാലം കേടുവരാതെ നിലനില്‍ക്കും. യഥാര്‍ത്ഥ ലെതര്‍ ഒരിക്കലും മങ്ങിപോവില്ല. സോഫയിലെ ഇരിക്കുന്ന സ്ഥലവും കൈ പെരുമാറ്റം കൂടുതലുള്ള സ്ഥലവും നിറം മങ്ങാതെ നിറത്തോടെ തന്നെ നില്‍ക്കും. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നിറവും വലിപ്പവും മാറ്റിയും നിങ്ങള്‍ക്ക് ഉപയോഗിക്കാം.

വിലയുടെ മെച്ചം കാണാം

ലെതര്‍ എന്ന് പറയുമ്പോള്‍ എല്ലാവരും കണ്ണു ചിമ്മുന്നത് അതിന്റെ വില കേള്‍ക്കുമ്പോഴാണ്. പക്ഷേ നിങ്ങള്‍ ലെതറിന്‍േതല്ലാത്ത സോഫ പല തവണ പണം മുടക്കി വാങ്ങുന്നതിനേക്കാള്‍ സാമ്പത്തികമായി ലാഭമുള്ളത് ഒരു തവണ അല്‍പം പണം കൂടുതല്‍ നല്‍കി ഒരു തവണ വാങ്ങുന്നതായിരിക്കും.

ആരോഗ്യം മുഖ്യം തന്നെ

ആരോഗ്യത്തിന് ഏറ്റവും അനുകൂലമായ വസ്തുവാണ് ലെതര്‍. മറ്റു പ്രകൃതി നിര്‍മിതമല്ലാത്ത മെറ്റീരിയല്‍ ഉപയോഗിക്കുവമ്പോഴുണ്ടാവുന്ന അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ ലെതറിലുണ്ടാവില്ല. സുഖമുള്ള ഇരുത്തത്തിനും നല്ലത് ലെതര്‍ ഫര്‍ണിച്ചര്‍ തന്നെയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.