2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

വീണ്ടും ട്രെയിന്‍ അപകടം; പശ്ചിമബംഗാളില്‍ ചരക്കുവണ്ടി പാളം തെറ്റി

ജല്‍പൈഗുരി: രാജ്യത്ത് ട്രെയിന്‍ അപകടം തുടര്‍ക്കഥയാവുന്നു. ശനിയാഴ്ച പശ്ചിമബംഗാളില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി. വൈകിട്ട് മൂന്നര മണിയോടെ ജല്‍പൈഗുരി ജില്ലയിലെ ധുപ്ഗുരിയിലാണ് സംഭവം. മൂന്നു വാഗണുകളാണ് പാളം തെറ്റിയത്. ചരക്കില്ലാത്ത ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തില്‍പ്പെട്ട ട്രെയിന്‍ ഉടന്‍ മാറ്റുമെന്നും മറ്റു ട്രെയിനുകള്‍ തടസ്സമില്ലാതെ ഓടുമെന്നും നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ അറിയിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News