2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഒന്നിന് പകരം 200 വെബ്‌സൈറ്റ് തകര്‍ത്ത് മല്ലു ഹാക്കര്‍മാര്‍

കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത പാകിസ്താന്‍ ഹാക്കര്‍മാര്‍ക്ക് മല്ലു ഹാക്കര്‍മാര്‍ പണി കൊടുത്തു. ഒന്നിന് പകരം 200ഓളം പാകിസ്താന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തുകൊണ്ടാണ് മലയാളി ഹാക്കര്‍മാരായ മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പകരം വീട്ടിയത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പാക് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിവരം ഇവര്‍ പുറത്ത് വിട്ടത്. നേരത്തെയും ഈ സംഘം പാകിസ്താന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തിട്ടുണ്ട്.

നടന്‍ മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തപ്പോഴായിരുന്നു മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് ആദ്യമായി മറുപടി നല്‍കിയത്. റിപബ്ലിക് ദിനത്തില്‍ പാകിസ്താന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു  വന്ദേമാതരം പാടിക്കുകയും ചെയ്തിരുന്നു. പാകിസ്താന്‍ മുനിസിപ്പല്‍ സര്‍വീസ് പ്രോഗ്രം സൈറ്റടക്കം ഹാക്കര്‍മാര്‍ ഹാക് ചെയ്തിട്ടുണ്ട്.  ഇന്ത്യന്‍ വെബ്‌സൈറ്റുകളുടെ സംരക്ഷത്തിന് സൗജന്യ സേവനവും മല്ലു ഹാക്കര്‍മാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് ഹാക്ക് ചില സൈറ്റുകള്‍ …

http://www.mspkp.gov.pk/News-Events.php
http://www.atlantis.com.pk/
http://rabroind.com/
http://rabrobeatuy.com/
http://sevenhills.pk/
http://www.protectionvalley.com
http://www.greenviewind.com/
http://commecscollege.edu.pk/
http://www.twinserintl.com/
http://www.ameliaimpex.com/contactus.php
http://bilanzint.com/
http://www.jarthur.com.pk/
http://www.bilalbroz.com/
http://www.formedsurgical.com/
http://www.frint.biz/
http://www.darsaimpex.com/


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News