2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

സഭയും സര്‍ക്കാരും കൈവിട്ടു; ഞങ്ങള്‍ക്ക് നീതി വേണമെന്ന് കന്യാസ്ത്രീകള്‍

ഇത്തരമൊരു പരാതി ഒരു സാധാരണക്കാരനു നേരെയാണ് വരുന്നതെങ്കില്‍ അയാള്‍ രണ്ടു ദിവസം കൊണ്ട് അറസ്റ്റിലാകുമായിരുന്നു. എന്നാല്‍, ഇവിടെ സംഭവിച്ചതോ?

  • നീതികിട്ടും വരെ സമരം
  • അറസ്റ്റ് വൈകുന്നതെന്തിന്

 

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള ലൈംഗിക പീഡന പരാതിയില്‍ തങ്ങളെ സഭയും സര്‍ക്കാരും കൈവിട്ടെന്ന് കന്യാസ്ത്രീകള്‍. ഇരയായ ഞങ്ങളുടെ സഹോദരിക്ക് അവകാശപ്പെട്ട നീതിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതിനാല്‍ നീതി ലഭിക്കും വരെ സമരം ചെയ്യുമെന്നും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഹൈക്കോടതി ജങ്ഷനില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കന്യാസ്ത്രീകള്‍.

74 ദിവസത്തിലധികമായി സംഭവം നടന്നിട്ട്. ഇതുവരെ ഞങ്ങളെ നിരവധി തവണ ചോദ്യം ചെയ്തു. എന്നാല്‍, ബിഷപ്പിനേയോ? കന്യാസ്ത്രീ ചോദിച്ചു. ഇത്തരമൊരു പരാതി ഒരു സാധാരണക്കാരനു നേരെയാണ് വരുന്നതെങ്കില്‍ അയാള്‍ രണ്ടു ദിവസം കൊണ്ട് അറസ്റ്റിലാകുമായിരുന്നു. എന്നാല്‍, ഇവിടെ സംഭവിച്ചത് നേരെ മറിച്ചാണ്. നിരവധി തെളിവുകള്‍ ലഭിച്ചിട്ടും എന്തുകൊണ്ട് ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നു. അധികാരമുള്ളതുകൊണ്ടാണോ പണമുള്ളത് കൊണ്ടാണോ എന്നും കന്യാസ്ത്രീകള്‍ ചോദിച്ചു.

സര്‍ക്കാരില്‍ നിന്നും സഭയില്‍ നിന്നും ഞങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. ഇനി പ്രതീക്ഷ നീതിപീഠത്തില്‍ മാത്രമാണ്. ഞങ്ങളുടെ സഹോദരിക്ക് നീതികിട്ടും വരെ പ്രതിഷേധം തുടരുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.