2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

വയനാട്ടിലും വടകരയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി പട്ടിക

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ ഒമ്പതാം സ്ഥാനാര്‍ഥി പട്ടികയിലും വടകരയിലും വയനാടും സ്ഥാനാര്‍ഥികളാരാണെന്നില്ല. ഇരു മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറക്കിയത്.

രാഹുല്‍ മത്സരിക്കാന്‍ പരിഗണിച്ചിരുന്ന ബംഗളൂരു സൗത്തിലും ശിവഗംഗയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശിവഗംഗയില്‍ ചിദംബരവും ബംഗളൂരു സൗത്തില്‍ ബി.കെ ഹരിപ്രസാദുമാണ് കോണ്‍ഗ്രസ്സിനു വേണ്ടി മത്സരിക്കുക.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് വടകരയിലും വയനാടും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.